വാണിമേൽ :(https://nadapuram.truevisionnews.com/) ഗ്രാമകല സാംസ്‌കാരിക വേദി കന്നുകുളം, എയ്ഞ്ചൽസ് വടകരയുടെ സഹകരണത്തോടെ "ഗോൾഡൻ അവർ" എന്ന പേരിൽ അടിയന്തര ജീവൻ രക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു. വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുർഷിന എം കെ ഉൽഘാടനം ചെയ്തു. ഗ്രാമകല സാംസ്‌കാരിക വേദി പ്രസിഡന്റ് ആകാശ് കെ വി അധ്യക്ഷത വഹിച്ചു.
എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി പി രാജൻ ആമുഖ പ്രസംഗം നിർവഹിച്ചു. എമർജൻസി മെഡിക്കൽ കെയർ പരിശീലകരായ പി. പി. സത്യനാരായണൻ, എ. സഹദേവൻ, ഷാജി പടത്തല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ഒരു വീട്ടിൽ ഒരാൾക്കെങ്കിലും അടിയന്തര ജീവൻ രക്ഷ പരിശീലനം നൽകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് സംഘടകർ അറിയിച്ചു. പ്രദേശത്തെ എഴുപതിൽ അധികം കുടുംബങ്ങളിൽ നിന്നുള്ളവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ജില്ലതല ബഡ്‌സ് ഫെസ്റ്റിവലിൽ മികച്ച പ്രകടനം കാഴ്ച വെച്ച സുജീഷ് കെ സി യെ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുമോദിച്ചു.

ഗോൾഡൻ അവർ പ്രോഗ്രാം കൺവീനർ അരുൺജിത് എംപി സ്വാഗതവും ഗ്രാമകല സാംസ്‌കാരിക വേദി വൈസ് പ്രസിഡന്റ് സായൂജ് കെ പി നന്ദിയും പറഞ്ഞു.
Golden Hour Life Saving Training Organized







































