ഇരിങ്ങണ്ണൂർ:(https://nadapuram.truevisionnews.com/) എം. വേണുഗോപാല കുറുപ്പ് (93) അന്തരിച്ചു. പ്രമുഖ സോഷ്യലിസ്റ്റും മുൻ ഗുരുവായൂർ ദേവസ്വം ചെയർമാനും ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ട. അധ്യാപകനുമായിരുന്നു.
തലശ്ശേരി സഹകരണാശുപത്രിയിൽ ആണ് അന്ത്യം. മക്രേരി ശങ്കര വിലാസം ഗ്രാമീണ പാഠശാല യു.പി സ്കൂൾ മാനേജരാണ്.ഭാര്യ: പരേതയായ കെ. പത്മാവതി (റിട്ട.അദ്ധ്യാപിക ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ , മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ) മകൻ: ദീപാങ്കുരൻ വി (ഡപ്യൂട്ടി ചീഫ് മാനേജർ മാതൃഭൂമി ക്ലബ് എഫ് എം ) മരുമകൾ: കെ. ദിവ്യ (ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക) സഹോദരങ്ങൾ: പരേതരായ ശങ്കര കുറുപ്പ്, മാധവകുറുപ്പ്, വിജയരാഘവ കുറുപ്പ്, രോഹിണി അമ്മ, സരോജിനി അമ്മ സംസ്ക്കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇരിങ്ങണ്ണൂരിലെ വീട്ടുവളപ്പിൽ .
M. Venugopala Kurup passes away










































