നാദാപുരം: [nadapuram.truevisionnews.com] ലേബർ കോഡ് ഉൾപ്പെടെയുള്ള തൊഴിലാളി വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാദാപുരം മേഖലയിൽ പൂർണ്ണമായിരുന്നു.
മലയോര മേഖലയിലെ ജനജീവിതം ആകെ സ്തംഭിച്ച പണിമുടക്കിൽ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നിരുന്നു. ബാങ്കുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെയും സമരം കാര്യമായി ബാധിച്ചു.
പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയൻ പ്രവർത്തകർ കല്ലാച്ചി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എ. മോഹൻദാസ്, ടി. സുഗതൻ, കെ.പി. കുമാരൻ, കെ.വി. ഗോപാലൻ, പി. അനിൽ എന്നിവരാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്.
Nadapuram stands still

































