ആയഞ്ചേരിയിൽ കുടുബശ്രീ സി ഡി എസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ആയഞ്ചേരിയിൽ കുടുബശ്രീ സി ഡി എസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Feb 21, 2026 01:35 PM | By Roshni Kunhikrishnan

ആയഞ്ചേരി:[vatakara.truevisionnews.com] ഫെബ്രുവരി 20 ന് നടന്ന ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കുടുബശ്രീ സി ഡി എസ്സ് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയികളായ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 18 വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത സി ഡി എസ് അംഗങ്ങളും, അവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി ഡി എസ്സ് ചെയർപേഴ്സൺ ഷിജില എൻ കെ , വൈസ് ചെയർപേഴ്സൺ രമ്യ എം കെ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

ത്രിതല സംവിധാനമായ കുടുബശ്രീയിൽ അയൽകൂട്ടങ്ങളിലും, വാർഡ് തലസമിതിയായ ഏ.ഡി എസ്സിലും, തിരഞ്ഞെടുപ്പ് നടന്നതിന് ശേഷമാണ് പഞ്ചായത്ത് തലത്തിലുള്ള സി ഡി എസ്സ് തിരഞ്ഞെടുപ്പ് നടന്നത്.

റിട്ടേണിഗ് ഓഫീസർ അഖിലേഷ് വി അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് തയ്യിൽ ആസ്യ ടീച്ചർ, വൈസ് പ്രസിഡണ്ട് കണ്ണോത്ത് ദാമോദരൻ, സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ കിളിയമ്മൽ കുഞ്ഞബ്ദുള്ള, വി.ടി.ബാലൻ മാസ്റ്റർ, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, മീത്തലെ കാട്ടിൽ നാണു, ടി.പി. ഹമീദ്,രാധ ചാലിൽ , ഷീമ തറമൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

Kudubasree CDS Governing Council takes oath and assumes office in Ayanjary

Next TV

Related Stories
മടപ്പള്ളിയിൽ എസ് പി സി പാസിങ് ഔട്ട് പരേഡ് നടത്തി

Feb 21, 2026 01:12 PM

മടപ്പള്ളിയിൽ എസ് പി സി പാസിങ് ഔട്ട് പരേഡ് നടത്തി

മടപ്പള്ളിയിൽ എസ് പി സി പാസിങ് ഔട്ട് പരേഡ്...

Read More >>
തോടന്നൂരിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

Feb 21, 2026 12:26 PM

തോടന്നൂരിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

തോടന്നൂരിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം...

Read More >>
ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

Feb 21, 2026 11:46 AM

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ...

Read More >>
ഒഞ്ചിയത്ത് പി.എം. സുഗുണൻ അനുശോചനം സംഘടിപ്പിച്ചു

Feb 21, 2026 11:20 AM

ഒഞ്ചിയത്ത് പി.എം. സുഗുണൻ അനുശോചനം സംഘടിപ്പിച്ചു

ഒഞ്ചിയത്ത് പി.എം. സുഗുണൻ അനുശോചനം...

Read More >>
Top Stories










News Roundup