നാദാപുരം: (nadapuram.truevisionnews.com) ജാതിയേരി കണിയാണ്ടിപ്പാറയിലെ പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടുന്നത് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ഇവിടെ മാലിന്യത്തിന്റെ അളവ് വർധിച്ചുവരികയാണ്.
രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവിൽ എത്തുന്ന സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്നും നാട്ടുകാർ ഇപ്പോൾ ആവശ്യപ്പെടുന്നു.
Garbage accumulation is increasing in Kaniyandipara





























.jpeg)





