വിലങ്ങാട്: (nadapuram.truevisionnews.com) കോളിപ്പാറയിൽ എ.കെ. കുഞ്ഞിരാമൻ, തെറ്റത്ത് ബാബു എന്നിവരുടെ ഏഴാം ചരമവാർഷികം സി.പി.ഐ (എം) ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി നടന്ന അനുസ്മരണ കുടുംബസംഗമം സി.പി.ഐ (എം) ഏരിയ സെക്രട്ടറി എ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.പി. കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.പി. വാസു, കെ.പി. രാജീവൻ, പി.സി. നാണു, കെ.പി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
എൻ.പി. പ്രദീപനാണ് പരിപാടിയിൽ സ്വാഗതം ആശംസിച്ചത്.
A.K. Kunhiraman, Thetath Babu Memorial











































