നാദാപുരം: (nadapuram.truevisionnews.com) എസ്.ഐ.ആർ നടപ്പിലാക്കുന്നതിലെ ആശങ്കകൾ പരിഹരിക്കണമെന്ന് നാദാപുരം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പുതിയ വോട്ടർപട്ടികയിൽ നൂറുകണക്കിന് വ്യാജ വോട്ടുകളും ഇരട്ട വോട്ടുകളും ഉൾപ്പെട്ടത് ദുരൂഹമാണെന്നും യോഗം വിലയിരുത്തി.
പുതുതായി വോട്ട് ചേർത്ത പ്രവാസികളുടെ ബൂത്തുകൾ മാറിവരുന്ന സാഹചര്യം പലരുടെയും വോട്ടവകാശം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന കാര്യത്തിലും യോഗം ആശങ്ക രേഖപ്പെടുത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ. റസാഖ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു.
എം.പി. ജാഫർ, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, എം.പി. സൂപ്പി തുടങ്ങി പ്രമുഖ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Nadapuram Muslim League wants SIR concerns to be addressed




































.jpeg)





