നാദാപുരം: (nadapuram.truevisionnews.com) ഒരു നാടിന്റെയാകെ പ്രിയപ്പെട്ടവനായിരുന്ന രാഹുൽ ഇനി ഓർമ്മ. വാണിമേലിലെ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു.
മരം കയറ്റിറക്ക് തൊഴിലാളിയായ മടോപൊയിൽ രാഹുൽ (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ വാണിമേൽ കുളപറമ്പിലായിരുന്നു അപകടം. എതിർദിശയിൽ നിന്ന് സ്വകാര്യ ബസ് വരുന്നത് കണ്ട് ബൈക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ രാഹുൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
റോഡിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ബസ് ഡ്രൈവറും നാട്ടുകാരും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്ന് വൈകീട്ട് 4 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Rahul Gandhi's funeral, who died in a car accident, has been completed.



































