വാണിമേൽ: (nadapuram.truevisionnews.com) അംഗങ്ങളുടെ കുടുംബ സുരക്ഷ ഉറപ്പ് വരുത്താൻ വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ വ്യാപാരി മിത്ര ചികിൽസാ സഹായ പദ്ധതി ഏറെ ശ്രദ്ധേയമാകുന്നു.
വാണിമേലിലെ ഒരു കുടുംബത്തിന് സഹായം വിതരണം ചെയ്തു. മരണാനന്തര സഹായമായ മൂന്ന് ലക്ഷം രൂപ പരപ്പു പാറ യൂണിറ്റിലെ ഏരിയാ കുന്നു പറമ്പത്ത് നാണുവിൻ്റെ ഭാര്യയും മകനും കൂടി വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പ്രദീപ് കുമാറിൽ നിന്ന് ഏറ്റുവാങ്ങി.
ചടങ്ങിൽ ഏരിയാ സിക്രട്ടറി കെ.പി. കുഞ്ഞിരാമൻ സ്വാഗതവും യൂണിറ്റ് പ്രസിഡൻ്റ് ടി.പി അശോകൻ അദ്ധ്യക്ഷതയും വഹിച്ചു ഏരിയാ , യൂണിറ്റ് ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
Family assistance handed over in Vani Mel











































