നാദാപുരം: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പതിനാലാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ പനമുക്ക് കാവുതി ഇല്ലത്ത് റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകനി റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ റോഷ്‌ന പിലക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ചും വാർഡിലെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചും ചർച്ചകൾ നടന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം രഘുനാഥ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വികസന സമിതി കൺവീനർ പി.കെ പ്രദീപ്, പ്രദേശത്തെ പ്രമുഖർ, നാട്ടുകാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
Inauguration of the road between Panamukku and Kavuthi








































