വ്യാവസായിക വിപ്ലവം; തൂണേരി ബ്ലോക്ക് ബജറ്റ് ആരോഗ്യ മേഖലയിൽ സമഗ്ര പദ്ധതി

 വ്യാവസായിക വിപ്ലവം; തൂണേരി ബ്ലോക്ക് ബജറ്റ്  ആരോഗ്യ മേഖലയിൽ സമഗ്ര പദ്ധതി
Mar 5, 2026 09:27 PM | By Susmitha Surendran

നാദാപുരം : (https://nadapuram.truevisionnews.com/)  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ വിഭാഗം ജനങ്ങളുടെ ഉന്നമനത്തിനും ആരോഗ്യ മേഖലയിൽ സമഗ്ര പദ്ധതികൾ ആവിഷ്കരിച്ച് 2026- 27 വർഷത്തെ തൂണേരി ബ്ലോക്ക് ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ വള്ളിൽ അവതരിപ്പിച്ചു.

14 .കോടി 77 ലക്ഷം വരവും 14.67 ലക്ഷം ചെലവും 97 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ് . നാദാപുരം താലൂക്ക് ആശുപത്രി ആധുനിക വൽക്കരിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. നാദാപുരം ആശുപത്രി,  വളയം സിഎച്ച്സി തണ്ണീർപ്പന്തൽ താലൂക്ക് ഹോമിയോ ആശുപത്രി എന്നിവയുടെ വികസനത്തിനും പാലിയേറ്റീവ് പരിചരണത്തിനുമായി രണ്ടുകോടി 46 ലക്ഷം വകയിരുത്തി.

സ്പർശം കിഡ്നി ക്യാൻസർ രോഗികൾക്ക് മരുന്ന് വിതരണത്തിന് 6 ലക്ഷം രൂപ മാറ്റിവെച്ചു. നെൽ കൃഷി വിസ്ത്രിതിയും ഉത്പാദനക്ഷമതയും സമഗ്ര നെൽകൃഷി വികസനത്തിനുമായി 6 ലക്ഷം രൂപ,കാർഷിക മേഖലയിലെ വന്യമൃഗ ശല്യം തടയുന്നതിനായി സൗരോർജ് വേലി നിർമ്മാണത്തിന് 6 ലക്ഷം രൂപ നീക്കിവെച്ചു.ക്ഷീര വികസനത്തിനും മൃഗസംരക്ഷണത്തിനും 33 ലക്ഷം വകയിരുത്തി.

പഞ്ചായത്തുകളിൽ കളിക്കളം നിർമ്മാണത്തിനും നീന്തൽകുളം എന്നിവ നിർമ്മിക്കുന്നതിനും സമഗ്ര പദ്ധതി തയ്യാറാക്കും.ചെക്യാട് പഞ്ചായത്തിൽ കളിസ്ഥലം വാങ്ങാൻ 15 ലക്ഷം രൂപ അനുവദിച്ചു.

വ്യവസായിക പുരോഗതി ലക്ഷ്യമിട്ട് വ്യാവസായിക പാർക്കുകൾ നിർമ്മിക്കും. സ്വയം തൊഴിൽ സംരംഭകർക്കായി 48 ലക്ഷം രൂപ വകയിരുത്തി. ഭിന്നശേഷി ഉന്നമനത്തിനായി 55 ലക്ഷം ബജറ്റിൽ ഉൾപെടുത്തി. ഏഴു പഞ്ചായത്തുകളെയും ഒരു യൂണിറ്റായി കണ്ട്

വയോജന  വനിതാ സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റാൻ പദ്ധതി. ജാതി പട്ടികവർഗ്ഗ വികസനത്തിനായി 34 ലക്ഷം ഉൾപ്പെടുത്തി. ടൂറിസം മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.

ബ്ലോക്ക് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡൻറ്മാരായ അഹമ്മദ് പുന്നക്കൽ ,വളപ്പിൽ കുഞ്ഞമ്മദ്,ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ടി പി പുരുഷു ,രമ മടപ്പള്ളി ,പി ഷാഹിന ,അംഗങ്ങളായ സൂപ്പി നരിക്കാട്ടേരി, കെ ടി ബാബു അഖില മര്യായാട്ട് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഗംഗാധരൻ സ്വാഗതം പറഞ്ഞു.



Thuneri Block Budget Comprehensive Project in the Health Sector

Next TV

Related Stories
വാണിമേലിലെ പാക്വോയി പാലം നാടിന് സമർപ്പിച്ചു

Mar 5, 2026 09:33 PM

വാണിമേലിലെ പാക്വോയി പാലം നാടിന് സമർപ്പിച്ചു

വാണിമേലിലെ പാക്വോയി പാലം നാടിന്...

Read More >>
Top Stories