വാണിമേലിലെ പാക്വോയി പാലം നാടിന് സമർപ്പിച്ചു

വാണിമേലിലെ പാക്വോയി പാലം നാടിന് സമർപ്പിച്ചു
Mar 5, 2026 09:33 PM | By Roshni Kunhikrishnan

വാണിമേൽ:(https://nadapuram.truevisionnews.com/) റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവൃത്തി പൂർത്തികരിച്ച പാക്വോയി പാലം ഇ കെ വിജയൻ എംഎൽഎ നാടിന് സമർപ്പിച്ചു.

നരിപ്പറ്റ - വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാണിമേൽ പുഴയ്ക്ക് കുറുകെയാണ് നാല് കോടി മുപ്പത് ലക്ഷം രൂപ ചിലവിൽ പാലം നിർമ്മിച്ചത്. 2018-ലെ പ്രളയത്തിൽ ഒഴുകിപ്പോയ പാലത്തിനായി ഇ കെ വിജയൻ എംഎൽഎ യുടെ നേതൃത്വത്തിൽ വലിയ ഇടപെടൽ നടത്തിയതിനെ തുടർന്നാണ് പാലം യാഥാർത്യമായത്.

ഉൽഘാടന ചടങ്ങിൽ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ്കുമാർ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ കെ മുർഷിന , എം കെ മജീദ്, കെ എൻ നാണു, സി കെ ജലീൽ, എൻ കെ മുത്തലിബ്, വി പവിത്രൻ, എന്നിവർ സംസാരിച്ചു . അസിസ്റ്റൻ്റ് എഞ്ചിനിയർ ഇന്ദു റിപ്പോർട്ട് അവതിരിപ്പിച്ചു. വാർഡ് മെമ്പർ അഷ്റഫ് കൊറ്റാല സ്വാഗതം പറഞ്ഞു.

Pakvoi Bridge in Vanimele dedicated to the nation

Next TV

Related Stories
 വ്യാവസായിക വിപ്ലവം; തൂണേരി ബ്ലോക്ക് ബജറ്റ്  ആരോഗ്യ മേഖലയിൽ സമഗ്ര പദ്ധതി

Mar 5, 2026 09:27 PM

വ്യാവസായിക വിപ്ലവം; തൂണേരി ബ്ലോക്ക് ബജറ്റ് ആരോഗ്യ മേഖലയിൽ സമഗ്ര പദ്ധതി

തൂണേരി ബ്ലോക്ക് ബജറ്റ് ആരോഗ്യ മേഖലയിൽ സമഗ്ര പദ്ധതി...

Read More >>
Top Stories