തൂണേരി :(https://nadapuram.truevisionnews.com/)അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജാഗ്രത സമിതിയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സ്വയംരക്ഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ വിനീത കെ സ്വാഗതം പറഞ്ഞു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുധ എ.പി. അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംഷീന,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. രജീഷ്, വാർഡ് മെമ്പർമാരായ പി. രാമചന്ദ്രൻ മാസ്റ്റർ, നിജിത, കുൽസു ടീച്ചർ,സുനിൽ പാലിനാണ്ടി എന്നിവർ ആശംസകൾ അറിയിച്ചു.
പരിശീലനത്തിന് പൊലീസ് വകുപ്പിലെ ASI ഷീജ വി.വി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജീജ കെ.ജി എന്നിവർ നേതൃത്വം നൽകി. സ്ത്രീകൾക്ക് സ്വയംരക്ഷയ്ക്കായി ആവശ്യമായ അടിസ്ഥാന പരിശീലനങ്ങളും അപകടസാഹചര്യങ്ങളിൽ എങ്ങനെ സ്വയം സംരക്ഷിക്കാമെന്നതുമായി ബന്ധപ്പെട്ട ക്ലാസുകളും പ്രായോഗിക പരിശീലനവും പരിപാടിയുടെ ഭാഗമായി നൽകി.സി ഡി എസ് ചെയർപേഴ്സണൽ ഷീന നന്ദി അറിയിച്ചു
Self-defense training camp for women in Thuneri

































.jpeg)






