വടകരയിൽ പൊലീസും ദ്രുതകർമ സേനയും റൂട്ട് മാർച്ച് സംഘടിപ്പിച്ചു

വടകരയിൽ പൊലീസും ദ്രുതകർമ സേനയും റൂട്ട് മാർച്ച് സംഘടിപ്പിച്ചു
Mar 21, 2026 12:08 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി വടകരയിൽ സുരക്ഷാ സേനയുടെ കരുത്തുപ്രകടനം. കേരള പൊലീസും ദ്രുതകർമ സേനയും സംയുക്തമായാണ് നഗരത്തിൽ റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. വോട്ടർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കുക, ഭയരഹിതമായ വോട്ടെടുപ്പ് അന്തരീക്ഷം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ഈ നീക്കം.

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. വരും ദിവസങ്ങളിൽ വടകര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മറ്റ് പ്രദേശങ്ങളിലും ഇത്തരം സുരക്ഷാ പരിശോധനകളും മാർച്ചുകളും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Police and Rapid Action Force organized a route march in Vadakara

Next TV

Related Stories
വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ കെ രമ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു

Mar 21, 2026 09:33 PM

വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ കെ രമ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു

വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ കെ രമ നാമനിർദ്ദേശക പത്രിക...

Read More >>
സ്നേഹസന്ദേശമുയർത്തി വടകരയിൽ സംയുക്ത ഈദ്ഗാഹ്

Mar 21, 2026 12:55 PM

സ്നേഹസന്ദേശമുയർത്തി വടകരയിൽ സംയുക്ത ഈദ്ഗാഹ്

സ്നേഹസന്ദേശമുയർത്തി വടകരയിൽ സംയുക്ത...

Read More >>
Top Stories










News Roundup