പഠനം ഇനി വെർച്വൽ റിയാലിറ്റിയിലൂടെ; വടകര ഡയറ്റിൽ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പുതിയ ലാബുകൾ

പഠനം ഇനി വെർച്വൽ റിയാലിറ്റിയിലൂടെ; വടകര ഡയറ്റിൽ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പുതിയ ലാബുകൾ
Mar 29, 2026 02:03 PM | By Krishnapriya S R

വടകര: (vatakara.truevisionnews.com) ഡയറ്റിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയ അത്യാധുനിക ലാബുകൾ പ്രവർത്തനസജ്ജമായി. ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങൾക്കായി സജ്ജീകരിച്ച ലാബുകൾക്ക് പുറമെ അത്യാധുനിക സാങ്കേതികവിദ്യയായ വെർച്വൽ റിയാലിറ്റി (VR) ലാബും ഇതോടെ പഠനപ്രവർത്തനങ്ങൾക്കായി തുറന്നുനൽകി.

ഡയറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് ലാബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുന്നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ രംഗത്തെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് ഡോ. എ.കെ. അബ്ദുൽ ഹക്കീം, ഡോ. വി. ആതിര, ഗീത രാമദാസ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ഉദ്ഘാടനത്തോടൊപ്പം തന്നെ ഡയറ്റിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുന്ന അമ്പതോളം ലഘുപുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.

വിരമിക്കുന്ന വിദ്യാഭ്യാസ ഓഫീസർമാരെ ആദരിക്കുകയും രാമാനുജൻ ഗണിതശാസ്ത്ര ക്വിസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ. ആർ.കെ. ജയപ്രകാശ് വിതരണം ചെയ്യുകയും ചെയ്തു. ഡോ. സലീമുദ്ദീൻ സ്വാഗതവും ഡോ. സജിന നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

New labs as part of the Vadakara Diet Stars project

Next TV

Related Stories
കൈത്താങ്ങായി ഇക്കാമ; കലാകാരന് ജീവിതോപാധിയായി ഓട്ടോറിക്ഷ കൈമാറി

Mar 29, 2026 04:11 PM

കൈത്താങ്ങായി ഇക്കാമ; കലാകാരന് ജീവിതോപാധിയായി ഓട്ടോറിക്ഷ കൈമാറി

കലാകാരന് ജീവിതോപാധിയായി ഓട്ടോറിക്ഷ...

Read More >>
കളിയാവേശം പൂത്തുലയുന്നു; ഇരിങ്ങൽ സ്പോർട്സ് അക്കാദമി വോളിബോൾ കോച്ചിങ് ക്യാമ്പിന് തുടക്കമായി

Mar 29, 2026 12:58 PM

കളിയാവേശം പൂത്തുലയുന്നു; ഇരിങ്ങൽ സ്പോർട്സ് അക്കാദമി വോളിബോൾ കോച്ചിങ് ക്യാമ്പിന് തുടക്കമായി

ഇരിങ്ങൽ സ്പോർട്സ് അക്കാദമി വോളിബോൾ കോച്ചിങ് ക്യാമ്പിന്...

Read More >>
ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Mar 28, 2026 07:42 PM

ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം...

Read More >>
Top Stories










News Roundup






Entertainment News