വടകര: (vatakara.truevisionnews.com) ഗായകർക്കും കലാകാരന്മാർക്കും താങ്ങായി ഇക്കാമ (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ ആക്ടിവിറ്റീസ് ഓഫ് മ്യൂസിക് ആൻഡ് ആർട്സ്) വീണ്ടും മാതൃകയാകുന്നു. സംഘടനയിലെ അംഗമായ ഒരു കലാകാരന് ജീവിതോപാധിയായി ഇക്കാമയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ നൽകി. ഇക്കാമ ചെയർമാൻ ലത്തീഫ് കല്ലറയിലിന്റെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഓട്ടോ കൈമാറിയത്.
പ്രതിസന്ധി ഘട്ടങ്ങളിൽ ഒട്ടേറെ കലാകാരന്മാർക്ക് ജീവിതപ്രയാസങ്ങളിൽ കൈത്താങ്ങാകാൻ സംഘടനയ്ക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ലത്തീഫ് കല്ലറക്കൽ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സീനാ രമേഷ്, വി.സി. ജമീൽ, സിറാജുദ്ദീൻ, ഷാഫി കൊല്ലം തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ കലാകാരന്മാരും ഇക്കാമ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
Autorickshaw handed over to artist as a means of livelihood











































