കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

 കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു
Apr 4, 2026 08:22 PM | By Susmitha Surendran

നാദാപുരം : (https://nadapuram.truevisionnews.com/) കര്‍ണാടകയിലെ കുടഗിൽ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്.ഈ മാസം രണ്ടിനാണ് യുവതി കുടഗ് തടിയന്‍റെ മോൾ മലയിൽ എത്തിയത്.

ട്രക്കിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് വഴിതെറ്റി എന്ന് താമസ സ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവിതിയെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. എറണാകുളത്ത് സോഫ്‌റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രക്കിങിനായി കുടഗിലെത്തിയത്.

യുവതിയെ കാണാനില്ലെന്ന പരാതിയെതുടര്‍ന്ന് മലയിൽ തെരച്ചിൽ തുടരുകയാണ്. കര്‍ണാടക വനംവകുപ്പും പൊലീസുമാണ് തെരച്ചിൽ നടത്തുന്നത്. മൂന്നു ദിവസമായി തെരച്ചിൽ തുടരുകയാണ്.

ഏപ്രിൽ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല.

കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ശരണ്യയുടെ സഹോദരൻ കുടകിലെത്തിയിട്ടുണ്ട്. നാപ്പോക്ലു പോലീസ് സ്റ്റേഷനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. യുവതിഅപകടത്തിൽപ്പെട്ടതാണോ വഴിമാറി സഞ്ചരിച്ചതാണോയെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്.

Nadapuram native missing for three days after trekking in Karnataka; search continues

Next TV

Related Stories
നന്മകാക്കാൻ വസന്തം; അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം തുടങ്ങി

Apr 4, 2026 10:56 PM

നന്മകാക്കാൻ വസന്തം; അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം തുടങ്ങി

അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം...

Read More >>
നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക

Apr 4, 2026 10:03 PM

നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക

നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ...

Read More >>
ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

Apr 4, 2026 08:36 PM

ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ...

Read More >>
മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

Apr 4, 2026 05:13 PM

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ്...

Read More >>
ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

Apr 4, 2026 03:17 PM

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം...

Read More >>
Top Stories

News Roundup