നാദാപുരം : (https://nadapuram.truevisionnews.com/) നാടിന്റെ വികസന തുടർച്ചക്ക് വോട്ടഭ്യർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം രാവിലെ പുതുക്കുടി നിന്നും തുടങ്ങി. നാടെങ്ങും ഹൃദ്യമായ വരവേൽപ്പ് ഏറ്റുങ്ങിയാണ് പര്യാടനം.

കണിക്കൊന്നയും പൂക്കൾ വിതറിയും, മുദ്രാവാക്യമുഖരിതമായ അന്തരീക്ഷത്തിലാണ് ഓരോ സ്വീകരണവും. കടുത്ത മീനച്ചൂടിനെയും അവഗണിച്ചാണ് പ്രായമായവരും കുട്ടികളും ഉൾപ്പെടെ സ്ഥാനാർഥിയെ വരവേൽക്കുന്നത്.


ചിറ്റാരി , താനിയുള്ളപൊയിൽ , നമ്പ്യ ത്താംകുണ്ട് , കുനിയിൽപീടിക, താഴെ നരിപ്പറ്റ , കായക്കുൽ , നിടുമണ്ണൂർ, അനശ്വര ചങ്ങരംകുളം ,നവോട്ട് നഗർ , കരണ്ടോട് റേഷൻപീടിക, കോളിത്തെറ്റ് , പൂതംപാറ , അമ്യാർചാലിൽ , ദേവർ കോവിൽ , കല്ലുനിര , ചീനവേലി, മരുതോങ്കര ,സെൻ്റർ മുക്ക് , പുതുക്കാട് , വട്ടകൈത ,കോതോട് സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി പി കുഞ്ഞികൃഷ്ണൽ , ടി കെ രാജൻ, സി എച്ച് മോഹനൻ ,ശ്രീജിത്ത് മുടപ്പിലായി, പി താജുദ്ദീൻ ,എ റഷീദ്, എം കെ മൊയ്തു, പി എം നാണു, കരിമ്പിൽ ദിവാകരൻ, കെ കെ മോഹൻദാസ് ,പ്രേംരാജ് കായക്കൊടി,പി ഭാസ്കരൻ ,പി ബിന്ദു , കെ പി അശ്വിനി,എൻ കെ മിഥുൻ, വി കെ പവിത്രൻ , ടി രാധ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Content Highlight: Adv PVasantham's second phase of tour begins















































