വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിക്കായുള്ള തിരച്ചിൽ ഊർജിതം
adimage

adimage adimage
2026-07-20T11:47:00

#Latest News #Vilangad #River Accident #Nadapuram News #Vilangad River

വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് പുഴയിൽ ഒഴിക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി. ഉത്തർപ്രദേശ് സ്വദേശി നിഖം ആണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളായ അഞ്ചംഗ സംഘമാണ് ഒഴുക്കിൽപ്പെട്ടത്. പുഴയിൽ പെട്ടന്നുണ്ടായ കുത്തൊഴുക്കിൽ അഞ്ചംഗ സംഘത്തിലെ മൂന്നുപേർ പെട്ടുപോവുകയായിരുന്നു.

ഇതിൽ രണ്ടുപേർ ഇന്നലെ തന്നെ രക്ഷപെടുത്തിയിരുന്നു . എന്നാൽ പുഴയിലെ ശക്തമായ അടിയൊഴുക്ക് ആയതിനാൽ നിഖം ഒഴുകി പോവുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

രാത്രി ഏറെ വൈകിയും യുവാവിനായി നാദാപുരം ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് നിർത്തി വച്ച തിരച്ചിൽ ഇന്ന് രാവിലെയോടെ വീണ്ടും ആരംഭിച്ചു. പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. പുഴയുടെ എല്ലാഭാഗത്തും വ്യാപക തിരച്ചിൽ തുടരുന്നു. സാധാരണ ആളുകൾ കുളിക്കാൻ ഇറങ്ങുന്ന ഭാഗത്താണ് യുവാക്കൾ ഇറങ്ങിയത് .

Content Highlight: Guest Worker Missing in Vilangad River Search Operation Intensified

#Latest News #Vilangad #River Accident #Nadapuram News #Vilangad River

adimage

Next TV

adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage
adimage