നാദാപുരം: (nadapuram.truevisionnews.com) നാടിനെയാകെ കണ്ണീരിലാഴ്ത്തി ചേലക്കാട് സ്വദേശി അനൈൻ വിനോദിന് വിട വാങ്ങി . പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം അല്പം മുൻപ് വീട്ടുവളപ്പിൽ സംസ്കരിച്ചു.
പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വിയോഗം ഇനിയും ഉൾക്കൊള്ളാനാവാത്ത തളർച്ചയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ചേലക്കാട് പൗർണമിയിലെ കിഴക്കയിൽ വിനോദൻ്റെയും ജെസിയുടെയും മകനായ അനൈൻ, ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
മെയ് ഒന്നിന് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചതിന് പിന്നാലെ അനൈനിനും ഒപ്പമുണ്ടായിരുന്നവർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറയുകയും ആന്തരിക അവയവങ്ങൾ തകരാറിലാകുകയും ചെയ്തത് മരണകാരണമായതോടെ, മകൻ്റെ വിയോഗത്തിന് പിന്നിൽ ഭക്ഷ്യവിഷബാധയാണോ എന്ന ആശങ്കയിലാണ് കുടുംബം.
Anain Vinod's body was cremated in his home compound.










































