നാദാപുരം: (nadapuram.truevisionnews.com) ജനതാ ദൾ സംസ്ഥാന പ്രസിഡണ്ടും സോഷ്യലിസ്റ്റ് നേതാവും,പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനും മുൻ കേന്ദ്ര മന്ത്രിയുമായ എം.പി വീരേന്ദ്രകുമാർ ആറാം ചരമവാർഷിക അനുസ്മരണം വിജയിപ്പിക്കാൻ ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.
മെയ് 28 ന് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആർ.ജെ.ഡി പ്രഭാതഭേരി, പുഷ്പാർച്ചന നടത്തും. അന്നേ ദിവസം കോഴിക്കോട് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലത്തിൽ നിന്നും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും.
ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ എം.പി. വി സ്മാരക സ്മൃതി വൃക്ഷങ്ങൾ നടാനും തീരുമാനിച്ചു.ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.കെ സജിത് കുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കമ്മറ്റി ഭാരവാഹികളായ കെ.വി നാസർ, വി.കെ പവിത്രൻ ,എം. ബാലരാജ്, യുവജനതാ ദൾ സംസ്ഥാന ജനറൽ സെക്രട്ടറി കെ രജീഷ്, ഗംഗാധരൻ പാച്ചാക്കര,ടി.കെ ബാലൻ, ടി. ചന്ദ്രൻ ,എം.കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

നാദാപുരം ബസ് സ്റ്റാന്റ് നിർമ്മാണ പ്രവൃത്തിയിൽ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നാദാപുരം, കല്ലാച്ചി ടൗണുകളിലെ ഓടകൾ മാലിന്യം നിറഞ്ഞ് അടഞ്ഞത് കാരണം ചെറിയ മഴയിൽ പോലും കാൽ നടയാത്രക്കാർ വരെ റോഡിലെ വെള്ളം കാരണം ദുരിതമനുഭവിക്കുകയും ,കടകളിൽ വെള്ളം കയറുകയും കച്ചവടക്കാർ പ്രയാസമനുഭവിക്കുകയയുമാണ്.
ഗ്രാമപഞ്ചായത്ത് സത്വര ശ്രദ്ധ ഇക്കാര്യത്തിൽ പുലർത്തണമെന്നും എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്നും ആർ.ജെ.ഡി മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
Commemoration of the 6th death anniversary of Veerendra Kumar



































