അരൂർ: (nadapuram.truevisionnews.com) കല്ലുമ്പുറം എൽ.പി സ്‌കൂളിന് സമീപം ഇടിമിന്നലേറ്റ് വീടിന് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. മലമൽ വി.പി. ശ്രീധരന്റെ വീടിനാണ് മിന്നലേറ്റത്.
വരാന്തയിൽ ഇരിക്കുകയായിരുന്ന കൊച്ചുകുട്ടി ഉൾപ്പെടെയുള്ള വീട്ടുകാർക്ക് ഷോക്കേറ്റെങ്കിലും വലിയൊരു അപകടത്തിൽ നിന്ന് അവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ശക്തമായ മിന്നലിൽ വീടിന്റെ അടുക്കള ഭാഗത്തെ തറയുടെ ടൈലുകൾ പൂർണ്ണമായും ഇളകിമാറുകയും നിലത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
കൂടാതെ വീടിന്റെ വയറിങ് പൂർണ്ണമായും കരിഞ്ഞുപോകുകയും ഇൻവെർട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. വീടിന് പുറത്ത് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനും മിന്നലേറ്റതിനെ തുടർന്ന് തകരാർ സംഭവിച്ചിട്ടുണ്ട്.
വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ആകെ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാകൂ.
House damaged in Aroor










































