നാദാപുരം : (nadapuram.truevisionnews.com) കുന്നുമ്മൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന മാണിക്കോത്ത് താഴെ നരിക്കാട്ടേരി റോഡ് ഗതാഗതയോഗ്യമാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
പഞ്ചായത്തിന്റെ മെയിന്റനൻസ് ഗ്രാന്റ് വിനിയോഗിച്ച് പുനരുദ്ധാരണം പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ.വി. ചന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ എ.വി. നാസറുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
ബ്ലോക്ക് മെമ്പർ ബീന കുളങ്ങരത്ത്, വികസന സമിതി അംഗം ദത്ത് ചേണികണ്ടി, സൂപ്പി ഹാജി ചാലിൽ, ഷഹല റഫീഖ് മുല്ലക്കുനി, അബ്ദുൽ ഹമീദ് കോറോത്ത്, നിസാർ ഹാജി ചങ്കത്ത്, ഫൈസൽ സി.എച്ച്, കുഞ്ഞമ്മദ് കടുക്കാംപറമ്പത്ത്, ഫൈസൽ മഠത്തികണ്ടി താഴെ കുനി, ബാലൻ കുനിയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കാലങ്ങളായി തകർന്നു കിടന്ന റോഡ് നവീകരിച്ചതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമായിരിക്കുകയാണ്.
Manikothi lower Narikatteri road renovated and opened










































