കാരുണ്യ സ്പർശം; മനസ്സ് നിറച്ച് ബോട്ട് സവാരിയും പാട്ടുകളും; കിടപ്പുരോഗികൾക്കായി 'കാരുണ്യം' ഒരുക്കിയ സ്നേഹസംഗമം

കാരുണ്യ സ്പർശം; മനസ്സ് നിറച്ച് ബോട്ട് സവാരിയും പാട്ടുകളും; കിടപ്പുരോഗികൾക്കായി 'കാരുണ്യം' ഒരുക്കിയ സ്നേഹസംഗമം
May 18, 2026 03:23 PM | By Fidha Parvin

മണിയൂർ: (https://vatakara.truevisionnews.com/) കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികളുടെയും പരിചാരകരുടെയും സംഗമം സംഘടിപ്പിച്ചു. പതിയാരക്കര മഞ്ചയിൽ കടവ് മൽസ്യ സഞ്ചാരി പാർക്കിൽ നടന്ന പരിപാടിയുടെ ഔചാരിക ഉദ്ഘാടനം മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിൻഷ. കെ, പ്രശസ്ത ഗായകൻ താജ്ജുദ്ദ്ധീൻ വടകര എന്നിവർ സവർണ്ണ ബലൂണുകൾ ആകാശത്തിലേക്ക് പറത്തിക്കൊണ്ടും പാട്ടുപാടിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർമാരായ രാജേഷ്. കെ, നഫീസ ടീച്ചർ, ഹഫ്‌സത്ത്, ബിജിത്ത് ലാൽ തെക്കെടത്ത്, വിഷ്ണു മുതുവീട്ടിൽ എന്നിവർ സന്നിഹിതരായി. എം. പി അബ്ദുൽ റഷീദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ രാജേഷ്. കെ ആദ്യക്ഷത വഹിച്ചു. പാലിയം മണിയൂർ, പരിരക്ഷ പാലിയേറ്റീവ്, കനിവ് മണിയൂർ എന്നിവയുടെ പ്രതിനിധികൾ ആശംസകൾ നേർന്നു. അമ്പതോളം കിടപ്പ് രോഗികളും, അതിലേറെ പരിചാരകരും സംഗമത്തിന് എത്തിച്ചേർന്നു.

നൂറിലധികം വളണ്ടിയർമാരും പരിപാടിക്ക് എത്തിച്ചേർന്നു. പതിയാരക്കര അമ്പലമുക്കിലെ സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തകർ മുഴുവൻ പേർക്കും സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.ആഷിയാന പ്രസവാനന്തര ശുഷ്‌റൂഷ കുറുന്തോടി,ആധുനി ഗോൾഡ് എന്നീ സ്ഥാപനങ്ങൾ ഇവന്റ് സ്പോൺസർ ആയി. സുഭാഷ് പയ്യോളിയുടെ മിമിക്രി ഏറെ രസകരമായി കൈകൊട്ടിക്കളി,ഗാനമേള, കുട്ടികൾക്കുള്ള മത്സരങ്ങൾ എന്നിവ പരിപാടിക്ക് കൊഴുപ്പേകി.

സംഗമത്തിന് എത്തിയ രോഗികൾക്ക് മൂരാട് പുഴയിലൂടെ ബോട്ട് സവാരിയും ഒരുക്കിയിരുന്നു.മുഴുവൻ രോഗി കുടുംബങ്ങൾക്കും സമ്മാനങ്ങൾ നൽകുകയുണ്ടായി.സമാപന സമ്മേളനത്തിൽ പ്രസിഡന്റ് വി. പി സുരേഷ് ആദ്യക്ഷത വഹിച്ചു.മധു മേകൊത്ത് (ബ്ലോക്ക്‌ മെമ്പർ ),നാസർ. കെ. എ,ഡോക്ടർ അന്ത്രു, ഡോക്ടർ സുധ (എച്ച് ഒ ഡി ഗവ ഡെന്റൽ കോളേജ് കോഴിക്കോട്) അജ്മൽ പി. പി, ഷൈജു,പി. പി ഹമീദ്,സുനിൽ മുതുവന. മുഹമ്മദ്‌. ടി. കെ. എന്നിവർ സംസാരിച്ചു.

A touch of compassion; A boat ride and songs to fill the soul; A gathering of love organized by 'Karunyam' for the bedridden

Next TV

Related Stories
വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ കേസ്

May 18, 2026 04:47 PM

വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ കേസ്

വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ...

Read More >>
 ചോമ്പാലയിൽ  യുവാവിനെ ജനൽ കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 18, 2026 04:22 PM

ചോമ്പാലയിൽ യുവാവിനെ ജനൽ കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചോമ്പാലയിൽ യുവാവിനെ ജനൽ കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 18, 2026 12:17 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ അനുസ്മരണം

May 18, 2026 12:15 PM

വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ അനുസ്മരണം

വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ...

Read More >>
സ്നേഹത്തിന്റെ വസ്ത്രക്കൂട്ടായ്മയിൽ ഒത്തുചേർന്ന് 'ഫാമിലി'

May 18, 2026 11:50 AM

സ്നേഹത്തിന്റെ വസ്ത്രക്കൂട്ടായ്മയിൽ ഒത്തുചേർന്ന് 'ഫാമിലി'

സ്നേഹത്തിന്റെ വസ്ത്രക്കൂട്ടായ്മയിൽ ഒത്തുചേർന്ന്...

Read More >>
പട്ടാപ്പകൽ മോഷണം;  ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ

May 18, 2026 09:16 AM

പട്ടാപ്പകൽ മോഷണം; ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ

പട്ടാപ്പകൽ മോഷണം; ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് ...

Read More >>
Top Stories










News Roundup






Entertainment News