#Latest News #Extensive excavation #Nadapuram
നാദാപുരം: (nadapuram.truevisionnews.com) വിഷ്ണുമംഗലത്തെ ഗവ:കോളജിന് തൊട്ടടുത്തുള്ള കിണമ്പ്ര കുന്നിൽ പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള കുന്ന് ഇടിക്കലും നിർമ്മാണ പ്രവർത്തനങ്ങളും ബിജെപി തടഞ്ഞു.
പരിസര വാസികളെ വെല്ലുവിളിച്ചുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തി വെക്കണമെന്ന് ബി ജെ പി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഈ കുന്നിൽ വ്യാപകമായി മണ്ണെടുത്ത് പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന നടപടികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സ്ഥലം സന്ദർശിച്ച ബിജെപിമണ്ഡലം ജന:സെക്രട്ടറി മത്തത്ത് ചന്ദ്രൻ പറഞ്ഞു.
ടി.കെ പ്രഭാകരൻ.കെ.ടി കെ ചന്ദ്രൻ.പി മധു പ്രസാദ്.എ.സുരേഷ് എന്നിവർ സന്ദർശിച്ചു
Content Highlight: content highlights:- BJP will not allow extensive soil excavation on Kinambara Hill

































