#Latest News #Enforcement Directorate Raid #CPIM Protest #Pinarayi Vijayan #Nadapuram
നാദാപുരം : (nadapuram.truevisionnews.com) സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് നാടെങ്ങും ജനരോഷരമ്പി.
നാദാപുരം ഏരിയയിലെ 14 ലോക്കലുകളിൽ പ്രതിഷേധ പ്രകടനവും തെരുവ് യോഗങ്ങളും നടന്നു. നൂറുകണക്കിന് പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നു.
സിപിഐഎം കല്ലാച്ചി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, വി പി കുഞ്ഞികൃഷ്ണൻ,കെ പി കുമാരൻ കെ ശ്യാമള ,ഏ ദിലീപ് കുമാർ,എ സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
നാദാപുരത്ത് നടന്ന പ്രതിഷേധത്തിന് സി എച്ച് മോഹനൻ, എരോത്ത് ഫൈസൽ, സി എച്ച് ബാലകൃഷ്ണൻ, ടി കണാരൻ,എം കെ വിനീഷ്, ടി ബാബു, എന്നിവർ നേതൃത്വം നൽകി.
അരൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് ടി അനിൽകുമാർ,കെ പി ബാലൻ, സി കെ കൃഷ്ണൻ,ഒ രമേശൻ ,സി പി നിധീഷ് എന്നിവർ നേതൃത്വം നല്കി.
വിലങ്ങാട് നടന്ന പ്രതിഷേധ പ്രകടനത്തിന് എൻ പി വാസു, കെ പി രാജീവൻ, കെ പി കൃഷ്ണൻ,എൻ പി ദേവി,സി പി വിനീഷന്‍ എന്നിവരും വാണിമേലിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കെ എൻ നാണു, എം കെ ബാലൻ ,ഇ വി നാണു ടി വി ആണ്ടി എന്നിവരും പുറമേരിയിൽ കെ കെ ദിനേശൻ പുറമേരി, കെ ടി കെ ബാലകൃഷ്ണൻ രമ മടപ്പള്ളി ടി സുധീഷ് ,എം ടി കെ മനോജൻ എന്നിവരും, എടച്ചേരിയിൽ ടിവി ഗോപാലൻ, വള്ളിൽ രാജീവൻ,ഇ വി കല്യാണി ,കെ കെ പുരുഷൻ, ഇ ഗംഗാധരൻ ടി പി സുധാകരൻ ,കെ ഹരീന്ദ്രൻ ,ഇരിങ്ങന്നൂരിൽ ടി അനിൽകുമാർ, എം രാജൻ ,ടി കെ അരവിന്ദാക്ഷൻ , ഇ വസന്ത എന്നിവരും നേതൃത്വം നൽകി.
തൂണേരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കനവത്ത് രവി , ടി പി രഞ്ജിത്ത് , എ കെ അനീഷ് ,പി കെ സുകുമാരൻ ,ശ്രീജിത്ത് പി ജയൻ കെ പ്രദീപൻ ,ചെക്യാട് വി കെ ഭാസ്കരൻ, വി കെ ശ്രീധരൻ, പി സുരേന്ദ്രൻ , സി അഷിൽ എന്നിവരും നേതൃത്വം നൽകി.
വളയത്ത് എം ദിവാകരൻ ,കെ എൻ ദാമോദരൻ,കെ വിനോദൻ, പി പി സജിലേഷ് എന്നിവരും കല്ലുനിരയിൽ കെ പി പ്രദീഷ് , എ കെ രവീന്ദ്രൻ , പി എസ് പ്രീത ,എം നികേഷ് എന്നിവർ നേതൃത്വം നൽകി.
വെള്ളൂരിൽ സി കെ അരവിന്ദാക്ഷൻ, സി എച്ച് വിജയൻ, ഇ കെ അഖിൽ, ഇ ടി രജിലേഷ് വി സി അമൽ എന്നിവർ നേതൃത്വം നൽകി.
Content Highlight: Content Highlights:-Protests Were Organized In 14 Local Committees In Nadapuram Area To Protest Against The ED Raid
#Latest News #Enforcement Directorate Raid #CPIM Protest #Pinarayi Vijayan #Nadapuram



































.jpg)







