#LATEST NEWS #LABOR CODE #VADAKARA
വടകര: (https://vatakara.truevisionnews.com/) സിഐടിയു സ്ഥാപിതദിനത്തിന്റെ ഭാഗമായി വടകര ഏരിയാ കമ്മിറ്റി നോയ്ഡാ സമരവും പുതിയ തൊഴിൽ നിയമങ്ങളും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനംചെയ്തു.
ഏരിയാ പ്രസിഡന്റ് വേണു കക്കട്ടിൽ അധ്യക്ഷനായി. സെക്രട്ടറി വി കെ വിനു സ്വാഗത വും സി വത്സകുമാർ നന്ദിയും പറഞ്ഞു .സ്ഥാപിതദിനഭാഗമായി വിവിധ തൊഴിലിടങ്ങളിൽ പതാക ഉയർത്തി തൊഴിലാളികൾ സ്ഥാപിതദിനം ആചരിച്ചു.
Content Highlight: A labor code discussion meeting was held in Vadakara under the leadership of the area committee.










































