കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ മരണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, പാറക്കൽ അബ്ദുള്ള

കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ മരണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, പാറക്കൽ അബ്ദുള്ള
Jun 1, 2026 04:06 PM | By Fidha Parvin
#LATEST NEWS #Parakkal Abdullah #Kadatha Nadu Labor Society #IBRAHIM KUTTY HAJI

വടകര: (https://vatakara.truevisionnews.com/) വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകനായിരുന്ന തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹീം കുട്ടി ഹാജിയുടെ ദാരുണമായ മരണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്  എം.എൽ.എ പാറക്കൽ അബ്ദുള്ള ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായ വ്യക്തികളെ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അപ്പുറമായി കണ്ട് പോലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്നും തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇബ്രാഹീം കുട്ടി ഹാജി സൊസൈറ്റിയിൽ എത്ര തുകയാണ് നിക്ഷേപിച്ചതെന്ന് ഭരണസമിതി കൃത്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ തയ്യാറാകണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ ഈ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ നിരവധി സാമ്പത്തിക ക്രമക്കേട് പരാതികൾ ഉയർന്നു വന്നിരുന്നതായും പാറക്കൽ അബ്ദുള്ള ഓർമ്മിപ്പിച്ചു.

താൻ നിക്ഷേപിച്ച പണം തിരികെ ചോദിച്ച ഇബ്രാഹീം കുട്ടി ഹാജിയോട് സൊസൈറ്റി അധികൃതർ ക്രൂരമായാണ് പെരുമാറിയത്. പണം തിരികെ നൽകാത്തതിന് പുറമെ, കള്ളനെന്ന് ആരോപിക്കുക്കകും പോലീസിൽ ഇബ്രാഹീം കുട്ടിക്കെതിരെ പരാതി നൽകുകയും ചെയ്തു. ഇതിനെത്തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിലാണ് കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടർ സുധീറിന്റെ വീട്ടിൽ വെച്ച് ഇബ്രാഹീം കുട്ടി ഹാജി ജീവനൊടുക്കിയത്.

ഒരു വൃദ്ധനായ നിക്ഷേപകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സൊസൈറ്റി അധികൃതർക്കെതിരെ വധശ്രമത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്കണമെന്നും, നിക്ഷേപകരുടെ പണം സുരക്ഷിതമായി തിരികെ നൽകാൻ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.

Content Highlight: Death of Kadatha Nadu Labor Society investor: The accused should be arrested immediately, Parakkal Abdullah

#LATEST NEWS #Parakkal Abdullah #Kadatha Nadu Labor Society #IBRAHIM KUTTY HAJI

Next TV

Related Stories
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jun 1, 2026 02:23 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
ലേബർ കോഡ്; വടകരയിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ചാസമ്മേളനം നടത്തി

Jun 1, 2026 11:16 AM

ലേബർ കോഡ്; വടകരയിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ചാസമ്മേളനം നടത്തി

വടകരയിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേബർ കോഡ് ചർച്ചാസമ്മേളനം...

Read More >>
പ്രതികളെ അറസ്റ്റ് ചെയ്യുക; വയോധികന്റെ ആത്മഹത്യ,ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്

Jun 1, 2026 10:58 AM

പ്രതികളെ അറസ്റ്റ് ചെയ്യുക; വയോധികന്റെ ആത്മഹത്യ,ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്

വയോധികന്റെ ആത്മഹത്യ ,ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷൻ മാർച്ച്...

Read More >>
'കുട്ടിവൈബ് '; ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് കെ.കെ രമ എം.എൽ.എയുടെ അക്ഷരസമ്മാനം

Jun 1, 2026 10:39 AM

'കുട്ടിവൈബ് '; ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് കെ.കെ രമ എം.എൽ.എയുടെ അക്ഷരസമ്മാനം

'കുട്ടിവൈബ് '; ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് കെ.കെ രമ എം.എൽ.എയുടെ...

Read More >>
വയോധികന്റെ ആത്മഹത്യ: വടകര കടത്തനാട് ലേബർ സൊസൈറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

Jun 1, 2026 10:26 AM

വയോധികന്റെ ആത്മഹത്യ: വടകര കടത്തനാട് ലേബർ സൊസൈറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

വയോധികന്റെ ആത്മഹത്യ വടകര കടത്തനാട് ലേബർ സൊസൈറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്...

Read More >>
'കോൺഗ്രസിന്റെ ആശയാദർശങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിച്ച പച്ചയായ മനുഷ്യൻ കെ.ബാലനാരായണൻ' - മുല്ലപ്പള്ളി രാമചന്ദ്രൻ

May 31, 2026 09:29 PM

'കോൺഗ്രസിന്റെ ആശയാദർശങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിച്ച പച്ചയായ മനുഷ്യൻ കെ.ബാലനാരായണൻ' - മുല്ലപ്പള്ളി രാമചന്ദ്രൻ

'കോൺഗ്രസിന്റെആശയാദർശങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിച്ച പച്ചയായ മനുഷ്യൻ കെ.ബാലനാരായണൻ' - മുല്ലപ്പള്ളി...

Read More >>
Top Stories

News Roundup

GCC News