#Latest News #Nadapuram #Nadapuram Service Cooperative Bank #Environment Day
നാദാപുരം: (nadapuram.truevisionnews.com) പരിസ്ഥിതി സംരക്ഷണ സന്ദേശം മുൻനിർത്തി നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' ക്യാമ്പെയ്ന്റെ ഭാഗമായി കുറ്റിപ്രം എ.എൽ.പി സ്കൂൾ മുറ്റത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
നാദാപുരം സർവീസ് സഹകരണ ബാങ്കിന്റെ സജീവ ആഭിമുഖ്യത്തിലാണ് വിദ്യാലയത്തിൽ ഈ ഹരിതവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി. രാജൻ മാസ്റ്റർ നിർവ്വഹിച്ചു.
വിദ്യാർത്ഥികളിൽ പ്രകൃതിബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ അധികൃതരുടെയും ബാങ്ക് പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് തൈകൾ നട്ടത്. ചടങ്ങിൽ ബാങ്ക് സെക്രട്ടറി പി.കെ. മഹിജ, ഡയറക്‌ടർ കരിമ്പിൽ ദിവാകരൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. അനിൽ, കെ.സി. അജീഷ് എന്നിവർ പങ്കെടുത്തു സംസാരിക്കുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
Content Highlight: Nadapuram Service Cooperative Bank plants fruit tree saplings at Kuttipram ALP School
#Latest News #Nadapuram #Nadapuram Service Cooperative Bank #Environment Day











































