ഹരിത സന്ദേശവുമായി എടച്ചേരി ഗ്രാമപഞ്ചായത്ത്; പ്രത്യേക ഗ്രാമസഭയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

ഹരിത സന്ദേശവുമായി എടച്ചേരി ഗ്രാമപഞ്ചായത്ത്; പ്രത്യേക ഗ്രാമസഭയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു
Jun 5, 2026 03:45 PM | By Krishnapriya S R
#Latest News #Edachery #Environment #Gram Sabha And Cleanliness Pledge

എടച്ചേരി: (nadapuram.truevisionnews.com) ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എടച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭയും പരിസ്ഥിതി സംരക്ഷണ ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു.

എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ഒ.എസ്.എം (OSM) പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അശ്വിനി അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി സംരക്ഷണവും ശുചിത്വവും മുൻനിർത്തിയുള്ള പ്രത്യേക പ്രതിജ്ഞ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി. നിഷ ചൊല്ലിക്കൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ബിജു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ബോധവൽക്കരണ ക്ലാസെടുത്തു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി. പ്രകാശൻ, ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വിമിഷ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ. ഗംഗാധരൻ, സി.ഡി.എസ് ചെയർപേഴ്സൺ രജനി എന്നിവർ പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അസിസ്റ്റന്റ് സെക്രട്ടറി എം.കെ. ജഗദീഷ് സ്വാഗതമാശംസിച്ച ചടങ്ങിന് ജൂനിയർ സൂപ്രണ്ട് എം. സുനിൽകുമാർ നന്ദി രേഖപ്പെടുത്തി. ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ഈ പ്രത്യേക ഗ്രാമസഭയിൽ പങ്കാളികളായി.

Content Highlight: A special Gram Sabha and cleanliness pledge were organized in connection with the celebration of Environment Day.

#Latest News #Edachery #Environment #Gram Sabha And Cleanliness Pledge

Next TV

Related Stories
കല്ലാച്ചിയിൽ വെയർഹൗസ് ബാത്റൂമിൽ ഒഡീഷ സ്വദേശിയായ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്തു

Jun 5, 2026 04:02 PM

കല്ലാച്ചിയിൽ വെയർഹൗസ് ബാത്റൂമിൽ ഒഡീഷ സ്വദേശിയായ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്തു

കല്ലാച്ചിയിൽ വെയർഹൗസ് ബാത്റൂമിൽ ഒഡീഷ സ്വദേശിയായ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ഹരിതം സഹകരണം; കുറ്റിപ്രം എ.എൽ.പി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ട് നാദാപുരം സർവീസ് സഹകരണ ബാങ്ക്

Jun 5, 2026 02:29 PM

ഹരിതം സഹകരണം; കുറ്റിപ്രം എ.എൽ.പി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ട് നാദാപുരം സർവീസ് സഹകരണ ബാങ്ക്

കുറ്റിപ്രം എ.എൽ.പി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ട് നാദാപുരം സർവീസ് സഹകരണ...

Read More >>
മഴക്കാല രോഗപ്രതിരോധം: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ നൽകി

Jun 5, 2026 10:59 AM

മഴക്കാല രോഗപ്രതിരോധം: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ നൽകി

ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ...

Read More >>
Top Stories