#Latest News #Nadapuram #CPIM
നാദാപുരം : അന്യ സംസ്ഥാന തൊഴിലാളി കച്ചവടം ചെയ്യുന്ന നാദാപുരത്തെ സ്ഥാപനത്തിൽ കയറി ഭീഷണിപ്പെടുത്തുകയും കടപൂട്ടിക്കുകയും ചെയ്ത് അധികാര ദുർവിനിയോഗം നടത്തിയ നാദാപുരം പഞ്ചായത്ത് മെമ്പറും മുസ്ലിം ലീഗ് നേതാവുമായ അബ്ബാസ് കണേകൽ
രാജിവെക്കണമെന്ന് സിപിഐഎം നാദാപുരം ലോക്കൽ സെക്രട്ടറി എരോത്ത് ഫൈസൽ ആവശ്യപ്പെട്ടു ഉത്തരേന്ത്യയിൽ ആർഎസ്എസ് ബജരംഗദൾ സംഘ് പരിവാർ ശക്തികൾ ചെയ്യുന്ന പ്രവർത്തിയാണ് നാദാപുരത്തെ ജനപ്രതിനിധി ചെയ്തത്.
നാദാപുരം മേഖലയിൽ നിന്ന് ആയിരക്കണക്കിന് പേർ തമിഴ്നാട്ടിലും കർണാടകയിലും ഗൾഫ് നാടുകളിലും ജോലി ചെയ്യുന്നുണ്ട്.
അവരുടെ ജീവിതത്തിനും സ്ഥാപനങ്ങൾക്കും കരിനിഴൽ വീഴ്ത്തുന്ന വിധമുള്ള ഈ പ്രവർത്തി സോഷ്യൽ മീഡിയ വഴി കേരളത്തിലാകെയും വീശി കേരളത്തിന് പുറത്തും തമിഴ്നാട്ടിൽ പ്രത്യേകിച്ചും വലിയ പ്രചരണം കിട്ടിയത് നമുക്ക് ആശങ്ക ഉണ്ടാകേണ്ടതാണ് .
ലൈസൻസ് ഇല്ലെങ്കിലോ , നേരായ രീതിയിൽ അല്ലെങ്കിലോ ഇടപെടാൻ ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ടെന്നിരിക്കെ ജനപ്രതി നേരിട്ട് കയ്യാങ്കളിയിലൂടെ ഷോപ്പ് പൂട്ടിച്ച് നടപടി ശരിയായില്ല .
ഭരണം കിട്ടിയതിന്റെ ഹുങ്കിൽ 1 ലീഗ് കോൺഗ്രസ് നേതാക്കൾ അധികാരം കയ്യിലെടുത്ത് അമ്മാനമാടുകയാണ് ഒരു ലീഗ് ജനപ്രതിനിധി മലപ്പുറത്ത് ജോയിന്റ് ആർ.ടിഒ യുടെ സീറ്റിൽ കയറിയിരുന്ന് ഭരണം നടത്തിയതും ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ നാദാപുരത്തിന്റെ മതസൗഹാർദവും സാമുദായിക അന്തരീക്ഷവും നശിപ്പിക്കാനുതകും വിധം ഇടപെടൽ എല്ലാ വിഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്നത്പാർട്ടി അതീവ ഗൗരവമായിട്ടാണ് കാണുന്നത്
ആയതിനാൽ ആ നീക്കങ്ങങ്ങളെ ജനങ്ങൾ ജാഗ്രതയോടെ മുളയിലേ നുള്ളും വിധം ഇടപെടേണ്ടതാണ് , ഇത്തരം എല്ലാ സാഹചര്യങ്ങൾക്കും അവസരമൊരുക്കി നാദാപുരത്തെ ആകെ അവഹേളിച്ച പഞ്ചായത്ത് മെമ്പർ ആയ അബ്ബാസ് ജനപ്രതിനിധി സ്ഥാനം രാജിവെക്കണമെന്നും വ്യാപിരിവ്യവസായി ഏകോപനസമിതി നേതാവ് ഏരത്ത് ഇഖ്ബാൽ, കോറോത്ത്സയിദ് എന്നിവർ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
Content Highlight: The representative who took power and completely insulted Nadapuram should resign - CPIM










































