#Latest News #NSS #MIM Perode School #Nadapuram
നാദാപുരം : പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിലും പരിസരങ്ങളിലും മുളങ്കാടുകൾ വെച്ച് പിടിപ്പിക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തിൽ തുടക്കമായി.
ഭൂമിയുടെ സ്വാസ്ഥ്യത്തിനും ആവാസവ്യവസ്ഥയ്ക്കും വലിയ സംഭാവന നൽകുന്ന പ്രകൃതിദത്ത വനമേഖലകളാണ് മുളങ്കാടുകൾ. പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് മുളത്തൈ നട്ട് കൊണ്ട് നിർവ്വഹിച്ചു.
സേവ് പരിസ്ഥിതി ക്ലബ്ബിൻ്റെ കൺവീനർ ഷൗക്കത്തലി എരോത്ത് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്‌കൂൾ മാനേജർ പി ബി കുഞ്ഞമ്മത് ഹാജി,മാനേജ്മെൻ്റ് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് ബംഗ്ലത്ത്,ടി കെ അബ്ബാസ്,പി ടി എ പ്രസിഡണ്ട് മുഹമ്മദ് പുറമേരി,പ്രിൻസിപ്പാൾ എ കെ രഞ്ജിത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ എം എം മുഹമ്മദ്, ഷാഹിന പുത്തലത്ത്,അധ്യാപകരായ അബ്‌ദുൽ ഹമീദ് സി, ഹാരിസ് എൻ വി, ഇസ്മയിൽ വാണിമേൽ,റഫീഖ് പാറോള്ളതിൽ ,ലീഡർമാരായ ഷെസിൻ മുഹമ്മദ്, റിഫ്‌ദ ജെബിൻ തുടങ്ങിയവർ സംബന്ധിച്ചു.
Content Highlight: NSS students in Perode prepare to plant eco-friendly bamboo groves









































