Jun 7, 2026 10:41 AM

#Latest News #Edachery #Shihab Thangal Drinking Water Project

എടച്ചേരി: (nadapuram.truevisionnews.com) വേനൽക്കാലമായാൽ കടുത്ത കുടിവെള്ളക്ഷാമം കൊണ്ട് വീർപ്പുമുട്ടാറുള്ള എടച്ചേരി തുരുത്തി നിവാസികൾക്ക് ഇനി ആശ്വസിക്കാം. പ്രദേശത്തെ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരമേകാൻ നാദാപുരം മണ്ഡലം ദുബായ് കെ.എം.സി.സി. മുന്നോട്ടുവന്നിരിക്കുകയാണ്.

ദുബായ് കെ.എം.സി.സി.യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി'യുടെ ഔദ്യോഗിക പ്രഖ്യാപനം നാദാപുരം എം.എൽ.എ കെ. എം. അഭിജിത്ത് നിർവ്വഹിച്ചു.

വേനൽ കടുക്കുമ്പോൾ വെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്ന തുരുത്തി പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ പൈപ്പ് ലൈൻ വഴി നേരിട്ട് ശുദ്ധജലം എത്തിക്കുന്നത്.

നാടിന് ഏറെ ഉപകാരപ്പെടുന്ന ഇത്തരമൊരു മാതൃകാപരമായ പദ്ധതിക്ക് സാധ്യമാകുന്ന എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകുമെന്ന് എം.എൽ.എ യോഗത്തിൽ ഉറപ്പുനൽകി. സി.പി. സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.

ടി.കെ. അഹമ്മദ് മാസ്റ്റർ, എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വിനി കെ.പി, ഡോ. എം. കെ. മുനീർ, കെ. പവിത്രൻ മാസ്റ്റർ, പി.കെ. മുഹമ്മദ്, ഇ.കെ. അബൂബക്കർ, ഹമീദ് നാമത്ത്, സി.എച്ച്. റസാഖ്, ഷാഫി തറമ്മൽ, കുഞ്ഞബ്ദുള്ള തയ്യുള്ളതിൽ, ഭാസ്കരൻ പൊയിൽ, അമ്പിടാട്ടിൽ കുഞ്ഞബ്ദുള്ള, കൃഷ്ണൻ മാഷ്, ഒ.പി. ഗോപാലൻ, ഇക്ബാൽ, വി.ടി. സുരേഷ്, നിധീഷ്, അശോകൻ പുളിക്കൽ, ഇ.ടി. കേളപ്പൻ, ഇ.കെ. ബാലൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


Content Highlight: Shihab Thangal announces drinking water project in Edacherry

#Latest News #Edachery #Shihab Thangal Drinking Water Project

Next TV

Top Stories










News Roundup






Entertainment News