വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
Jun 12, 2026 10:53 AM | By Fidha Parvin
#latest news #Vadakara #old bus stand #Basic facilities

വടകര: (https://vatakara.truevisionnews.com/) വടകര പഴയ ബസ് സ്‌റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കേരള വ്യാപാരി വ്യവസായി സമിതി വടകര ടൗൺ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. എൻജിഒ യൂണിയൻ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി കെ വിജയൻ ഉദ്ഘാടനം ചെയ്തു.

അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ‌ടു, എൻഎംഎംഎസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. മുഹമ്മദ് ഹാജി അധ്യക്ഷനായി. വി പി ശശി, കെ എൻ വിനോദ്, വി അസീസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: മുഹമ്മദ് അലി (പ്രസിഡന്റ്), കെ ടി കെ അജി ഷ് ബാബു, കെ സവിത (വൈ സ് പ്രസിഡൻ്റുമാർ), കെ എൻ വിനോദ് (സെക്രട്ടറി), വി പി ശശി, കെ രജീഷ് (ജോ. സെക്രട്ടറിമാർ), കെ ബാബു (ട്രഷറർ)

Content Highlight: Basic facilities should be provided at the old bus stand in Vadakara

#latest news #Vadakara #old bus stand #Basic facilities

Next TV

Related Stories
ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Jun 12, 2026 02:44 PM

ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച്...

Read More >>
'നെല്ലിക്ക' ഗ്രൂപ്പ്; മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി സംഘടന

Jun 12, 2026 10:11 AM

'നെല്ലിക്ക' ഗ്രൂപ്പ്; മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി സംഘടന

മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി...

Read More >>
വടകര പെരുവാട്ടുംതാഴെ ബസില്‍ കാറിടിച്ച് ഒരു മരണം

Jun 11, 2026 05:13 PM

വടകര പെരുവാട്ടുംതാഴെ ബസില്‍ കാറിടിച്ച് ഒരു മരണം

വടകര പെരുവാട്ടുംതാഴെ ബസില്‍ കാറിടിച്ച് ഒരു...

Read More >>
ഓർമ്മയിൽ ബാലൻമാസ്റ്റർ ; പുസ്കങ്ങളെ പൊതുസ്വത്താക്കി മാറ്റണം -ഡോ. കെ എൻ ഗണേഷ്

Jun 11, 2026 03:34 PM

ഓർമ്മയിൽ ബാലൻമാസ്റ്റർ ; പുസ്കങ്ങളെ പൊതുസ്വത്താക്കി മാറ്റണം -ഡോ. കെ എൻ ഗണേഷ്

പി ബാലൻ മാസ്റ്റർ അനുസ്‌മരണം സംഘടിപ്പിച്ചു...

Read More >>
കൈനാട്ടിയിൽ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചു; ബസ്സ് യാത്രക്കാരിക്ക് പരിക്ക്

Jun 11, 2026 03:28 PM

കൈനാട്ടിയിൽ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചു; ബസ്സ് യാത്രക്കാരിക്ക് പരിക്ക്

കൈനാട്ടിയിൽ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചു ബസ്സ് യാത്രക്കാരിക്ക്...

Read More >>
Top Stories

News Roundup

GCC News

Entertainment News