#Latest News #Vanimel #Asian Championship in Aadya-Patya #Rana Fathima
വാണിമേൽ: (nadapuram.truevisionnews.com) ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ആട്യ-പാട്യ മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ കേരള ടീമംഗം റന ഫാത്തിമയ്ക്ക് വാണിമേലിന്റെ ആദരം.
വാണിമേൽ ദർശനം സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുമോദന സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. വാണിമേലിന്റെ അഭിമാന താരമായ റനയുടെ ഈ നേട്ടം ചരിത്രത്തിൽ എന്നും മായാതെ നിൽക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ദർശനം ചെയർമാൻ എൻ.കെ. മൂസ അധ്യക്ഷത വഹിച്ചു. എം.കെ. അഷ്റഫ് സ്വാഗതവും ഇസ്‌മായിൽ വാണിമേൽ താരത്തെ പരിചയപ്പെടുത്തിയും സംസാരിച്ചു. വിവിധ ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, ബ്ലോക്ക് മെമ്പർ ബെനില സത്യൻ, ടി.സി. ഹസീന, ടി.കെ. വിജിഷ്, അഷ്റഫ് കൊറ്റാല, എം.കെ. ശോഭ, കളത്തിൽ സുബൈർ, ചിക്കപ്പുറത്ത് മൊയ്തു, സി.പി.സി. ആലിക്കുട്ടി, പ്രൊഫ: കെ.കെ. അഷ്റഫ്, പി. ഷൗക്കത്തലി, സി.കെ. അഷ്റഫ്, ടി.പി. അഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദനങ്ങളർപ്പിച്ച് സംസാരിച്ചു.
Content Highlight: Rana Fathima receives Vanimel darshan, cultural venue's tribute
#Latest News #Vanimel #Asian Championship in Aadya-Patya #Rana Fathima



































