Jun 20, 2026 03:51 PM

#Latest News #Vanimel #Grama Panchayat Office #Fund

നാദാപുരം: (nadapuram.truevisionnews.com) അങ്ങനെ അങ്ങ് നിങ്ങൾ അഹങ്കരിക്കേണ്ട. വാണിമേൽക്കാരെ തൂക്കി സംസ്ഥാന സർക്കാർ ബഡ്ജറ്റ്. ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെ ബഹുനിലമന്ദിരത്തിൽ ഗ്രാമപഞ്ചായത്ത് ആസ്ഥാനം വരുമെന്ന് ആഹ്ലാദിച്ച നാട്ടുകാർ ഒടുവിൽ അറിഞ്ഞു, ഫണ്ടില്ലയെന്ന യാഥാർത്ഥ്യം!!

വാണിമേൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് രണ്ട് കോടിക്ക് പകരം യുഡിഎഫ് സർക്കാർ നൽകിയത് നൂറ് രൂപയുടെ ടോക്കൺ തുക മാത്രം. കാലപഴക്കത്താൽ ചോർന്നൊലിച്ച് തകർച്ച ഭീഷണിയിലായ വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പുതുക്കി പണിയാൻ എൽഡിഎഫ് സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു.

വാണിമേൽ ഗ്രാമപഞ്ചായത്തിൽ പുതുതായി അധികാരത്തിൽ വന്ന എൽഡിഎഫ് ഭരണസമിതിയുടെ പ്രസിഡൻ്റ് ടി. പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായാണ് ബഡ്ജറ്റിൽ തുക അനുവദിച്ചത്.

ഇതേ ബഡ്ജറ്റിൽ വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപയും അനുവദിച്ചിരുന്നു. ഇന്നലെ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച ബഡ്‌ജറ്റിൽ നിന്ന് വാണിമേൽ ഗ്രാമപഞ്ചായത്തിന് അനുവദിച്ച രണ്ട് കോടി രൂപ പിൻവലിച്ചു.

എന്നാൽ വളയം ആശുപത്രിയുടെ തുക നില നിർത്തിയിട്ടുണ്ട്. വലിയ നിരാശയും വഞ്ചനയുമാണ് വാണിമേൽ കാരോട് യുഡിഎഫ് സർക്കാർ ചെയ്തതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ്കുമാർ പ്രതികരിച്ചു.

Content Highlight: Vanimel Grama Panchayat Office lacks funds

#Latest News #Vanimel #Grama Panchayat Office #Fund

Next TV

Top Stories










News Roundup






Entertainment News