#latest news #Mahila Janata #Prabish Adiyur #vadakara
വടകര: (vatakara.truevisionnews.com) രാഷ്ടിയ യുവജനതാദൾ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പ്രബീഷ് ആദിയൂരിന് രാഷ്ട്രീയ മഹിളാ ജനതാ ദൾ വടകര മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.ആർ.ജെ.ഡി. വടകര മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മഹിള ജനതാ പ്രസിഡണ്ട് എം.സതി അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി വിമല കളത്തിൽ, പ്രസാദ് വിലങ്ങിൽ, കെ.കെ. വനജ, രഞ്ജിത് കാരാട്ട്, ചോറോട് - ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത വിനോദ്,വടകര ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന എം.കെ,ബീജ, രാജിത പതേരി. എന്നിവർ സംസാരിച്ചു.
ജൂൺ 25 എം.കൃഷ്ണൻ അനുസ്മരണം വടകര പാർട്ടിഅടിയന്തരാവസ്ഥാ വിരുദ്ധദിനമായി ആചരിക്കുനതിൽ മുഴുവൻ മഹിളാ ജനത പ്രവർത്തകരും പങ്കെടുക്കാൻ തീരുമാനിച്ചു.മണ്ഡലം സെക്രട്ടറി ഉഷ ചാർത്തം കണ്ടി സ്വാഗതവും രേവതി പെരുവാണ്ടിയിൽ നന്ദിയും പറഞ്ഞു.
Content Highlight: Prabish Adiyur was given a warm welcome by the Mahila Janata














































