എസ്ഡിപിഐ 18-ാമത് സ്ഥാപക ദിനം; നാദാപുരം താലൂക്ക് ആശുപത്രിക്ക് സ്നേഹോപഹാരം കൈമാറി

എസ്ഡിപിഐ 18-ാമത് സ്ഥാപക ദിനം; നാദാപുരം താലൂക്ക് ആശുപത്രിക്ക് സ്നേഹോപഹാരം കൈമാറി
Jun 22, 2026 08:01 PM | By Athira V
#Latest News #SDPI #SDPI 18th Foundation Day #Nadapuram Taluk Hospital

നാദാപുരം: സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ് ഡി പി ഐ) 18-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി എസ് ഡി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റി മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം നടത്തി.

നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്ക് രോഗികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന സ്നേഹോപഹാരം (വീൽചെയറുകൾ, വാക്കർ എന്നിവ) താലൂക്ക്‌ ആശുപത്രി സുപ്രഡ് രഞ്ജിത്തിന് എസ് ഡി പി ഐ ജില്ലാട്രഷറർ കെ കെ നാസർ മാസ്റ്റർ കൈമാറി.

എസ് ഡി പി ഐ) നാദാപുരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തലായി, സെക്രട്ടറി ജെ.പി. അബൂബക്കർ മാസ്റ്റർ,ട്രഷറർ ഹസ്സൻ ടി എം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

മണ്ഡലം കമ്മിറ്റി അംഗം അയ്യൂബ് ടി., നാദാപുരം പഞ്ചായത്ത് സെക്രട്ടറി ഫൈസൽ പി പി , അബൂബക്കർ സി.കെ, റാഷിദ്‌ ടി.കെ, സമദ് യു.വി തുടങ്ങിയ നേതാക്കളും സന്നദ്ധപ്രവർത്തകരും സന്നിഹിതരായിരുന്നു.

താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചഭക്ഷണം വിതരണം ചെയ്തു സ്ഥാപക ദിനത്തോടനുബന്ധിച്ച് മണ്ഡലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ മധുര വിതരണം ബസ്റ്റോപ്പ് ഇൻറർലോക്ക് പുസ്തക വിതരണം കരിയർ ഗൈഡൻസ് അനുമോദനങ്ങൾ തുടങ്ങി വിവിധ ജനക്ഷേമ പരിപാടികളും സംഘടിപ്പിച്ചു.

Content Highlight: SDPI 18th Foundation Day, presents a token of appreciation to Nadapuram Taluk Hospital

#Latest News #SDPI #SDPI 18th Foundation Day #Nadapuram Taluk Hospital

Next TV

Related Stories
താനിയുള്ള പറമ്പ് - കണിയാം കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

Jun 22, 2026 08:32 PM

താനിയുള്ള പറമ്പ് - കണിയാം കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

താനിയുള്ള പറമ്പ് - കണിയാം കണ്ടി മുക്ക് റോഡ് ഉദ്ഘാടനം...

Read More >>
നാദാപുരം ഡിവിഷൻസാഹിത്യോത്സവ് ; ജേതാക്കളായി ചെക്യാട്

Jun 22, 2026 08:14 PM

നാദാപുരം ഡിവിഷൻസാഹിത്യോത്സവ് ; ജേതാക്കളായി ചെക്യാട്

ഡിവിഷൻ സാഹിത്യോത്സവ് ചെക്യാട്...

Read More >>
പള്ളി സെമിത്തേരിയിലെ പായയിൽ പൊതിഞ്ഞ മൃതദേഹം വിലങ്ങാട് സ്വദേശി സിജോയുടേതെന്ന് സംശയം; കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

Jun 22, 2026 05:18 PM

പള്ളി സെമിത്തേരിയിലെ പായയിൽ പൊതിഞ്ഞ മൃതദേഹം വിലങ്ങാട് സ്വദേശി സിജോയുടേതെന്ന് സംശയം; കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരി, മൃതദേഹം, കോഴിക്കോട് വിലങ്ങാട് സ്വദേശി, സിജോ സ്കറിയ,...

Read More >>
Top Stories

News Roundup

GCC News