ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി
Jun 23, 2026 04:49 PM | By Fidha Parvin
#latest news #Protest #Water Authority #Vadakara

വില്ല്യാപ്പള്ളി: (vatakara.truevisionnews.com) ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വില്ല്യാപ്പള്ളി പഞ്ചായത്തിലെ വിവിധ റോഡുകളിൽ എടുത്ത കുഴികൾ മൂടി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി.

മൂന്ന് വർഷത്തിലധികമായി പൈപ്പിടുന്നതിനായി പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും കുഴിച്ചിട്ടിരിക്കുകയാണ്. എന്നാൽ ഇതുവരെയും ഇവ പൂർവ്വസ്ഥിതിയിലാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

റോഡുകളിൽ നീളത്തിൽ രൂപപ്പെട്ട വലിയ കുഴികൾ കാരണം വാഹന ഗതാഗതം പൂർണ്ണമായി തസ്സപ്പെട്ട നിലയിലാണ്. ഇത് വിദ്യാർത്ഥികൾക്കും രോഗികൾക്കും ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് കടുത്ത യാത്രാദുരിതമാണ് സമ്മാനിക്കുന്നത്. വിഷയത്തിൽ അധികൃതരെ സമീപിക്കുമ്പോൾ പലവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്ന് ഭരണസമിതി കുറ്റപ്പെടുത്തി.

ജനങ്ങളുടെ ദുരിതത്തിന് ഉടനടി പരിഹാരമായില്ലെങ്കിൽ ശക്തമായ ബഹുജന സമരവുമായി മുന്നോട്ട് പോകുമെന്ന് ഭരണസമിതി അംഗങ്ങൾ മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രഭാകരൻ മാസ്റ്റർ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.കെ. ഗീത അധ്യക്ഷത വഹിച്ച ചടങ്ങിൽ പുത്തലത്ത് ഇബ്രാഹിം, ഒ.പി. രാജൻ, അമർനാഥ്, നവാസ് കോറോത്ത്, ഷറഫുദ്ദീൻ കൈതയിൽ, റിഷാദ് വടക്കയിൽ, രാജീവൻ മാസ്റ്റർ, സിന്ധു കളിച്ചാട്ട്, ബദരിയ കുന്നുമ്മൽ, സെറീന കേളോത്ത്, അഷറഫ് കോറോത്ത്, സുനിത കുറ്റിപ്പുനത്തിൽ, ഷിജി തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Protest dharna held at Vadakara Water Authority office

#latest news #Protest #Water Authority #Vadakara

Next TV

Related Stories
നടപടി വേണം;  കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

Jun 24, 2026 07:55 PM

നടപടി വേണം; കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

കുഞ്ഞിപ്പള്ളി പ്രദേശത്ത് ദേശീയപാതയുടെ ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമാണെന്ന പരാതിയുമായി...

Read More >>
കാഫിർ സ്ക്രീൻഷോർട്ട് കേസിൽ  ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

Jun 24, 2026 02:51 PM

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി...

Read More >>
'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

Jun 24, 2026 12:40 PM

'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി...

Read More >>
'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

Jun 24, 2026 12:01 PM

'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര...

Read More >>
Top Stories

News Roundup

Entertainment News