നടപടി വേണം; കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

നടപടി വേണം;  കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം
Jun 24, 2026 07:55 PM | By Athira V
#Latest News #Kunjippally #National Highway Land #Illegal Construction

വടകര: കുഞ്ഞിപ്പള്ളി പ്രദേശത്ത് ദേശീയപാതയുടെ ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമാണെന്ന പരാതിയുമായി നാട്ടുകാർ .

കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കാതെയും യാത്രക്കാർക്ക് അപകടസാധ്യത സൃഷ്ടിക്കുന്ന തരത്തിലുമാണ് ചില നിർമ്മാണങ്ങൾ നടക്കുന്നതെന്നാണ് ആരോപണം.

പാർക്കിംഗ് സൗകര്യത്തിന്റെ പേരിൽ ദേശീയപാതയുടെ ഭൂമിയിൽ ടൈൽ വിരിക്കുകയും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുവെന്നും ആരോപണം.

ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട അധികാരികൾ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ആക്ഷേപം. വിഷയത്തിൽ സമയബന്ധിതമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും.

കെട്ടിട നമ്പറോ ആവശ്യമായ അനുമതികളോ ഇല്ലാത്ത കെട്ടിടത്തിൽ ഭക്ഷ്യ ഉൽപ്പന്ന നിർമാണ യൂണിറ്റുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതായും നാട്ടുകാർ പറയുന്നു.

കെട്ടിടത്തിൽ അപകടമോ തീപിടിത്തമോ ഉണ്ടായാൽ അഗ്നിരക്ഷാസേനയ്ക്ക് പോലും അകത്തേക്ക് പ്രവേശിക്കാൻ പ്രയാസമുള്ള രീതിയിലാണ് നിർമ്മാണമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും ഇത് ഭീഷണിയാകാമെന്നും ചൂണ്ടിക്കാട്ടുന്നു.

ഐഷാ കോംപ്ലക്സിന് സമീപമുള്ള പുളിമരത്തിൽ ദേശാടന പക്ഷികളുടെ സാന്നിധ്യമുള്ള സാഹചര്യത്തിൽ, അതിന് താഴെ ആവശ്യമായ സുരക്ഷാ-ശുചിത്വ മുൻകരുതലുകൾ ഇല്ലാതെ ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നതും വിൽപ്പന നടത്തുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര പരിശോധന നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ചോമ്പാല മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Content Highlight: Locals have complained that illegal construction activities are widespread in the Kunjippally area, encroaching on national highway land

#Latest News #Kunjippally #National Highway Land #Illegal Construction

Next TV

Related Stories
കാഫിർ സ്ക്രീൻഷോർട്ട് കേസിൽ  ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

Jun 24, 2026 02:51 PM

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി...

Read More >>
'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

Jun 24, 2026 12:40 PM

'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി...

Read More >>
'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

Jun 24, 2026 12:01 PM

'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര...

Read More >>
വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

Jun 24, 2026 06:28 AM

വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ...

Read More >>
Top Stories

News Roundup

Entertainment News