ഹാർബർ മുക്കാളിയിൽ അടിപ്പാത സ്ഥാപിക്കണം: താലൂക്ക് വികസന സമിതി

ഹാർബർ മുക്കാളിയിൽ അടിപ്പാത സ്ഥാപിക്കണം: താലൂക്ക് വികസന സമിതി
Jul 4, 2026 09:28 PM | By Athira V
#Latest News #Vatakara #Chombal #Mukkali Harbour #Taluk Development Committee

വടകര: ദേശീയ പാതയിൽ ഹാർബർ മുക്കാളിയിൽ അടിപ്പാത സ്ഥാപിക്കാൻ സത്വര നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

നുറുകണക്കിന് മൽസ്യ തൊഴിലാളികൾ ജോലി ചെയ്യുന്നതും നിരവധി വലിയവാഹനങ്ങൾ തുറമുഖത്തേക്ക് പോകുന്നതും , നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ആരാധനാലങ്ങൾ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് അടിപ്പാത അനിവാര്യമാണെന്ന് യോഗത്തിൽ ആവശ്യമുയർന്നുവർഷങളായിയുള്ള ജനങ്ങളുടെ പ്രശ്നം സമിതി അംഗം പ്രദീപ് ചോമ്പാലയാണ് ഉന്നയിച്ചത്.

ജല ജീവൻ മിഷ്യൻ പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തുകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ താലൂക്കിലെ ജനപ്രതിനിധികൾ , വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം വിളിച്ച് ചേർക്കാൻ തീരുമാനിച്ചു.

യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ജല ജീവൻ മിഷൻ പദ്ധതിക്കായി റോഡ് വെട്ടിപൊളിച്ച മുലമുള്ള ദുരിതങ്ങൾ ഉന്നയിച്ചിരുന്നു. സമിതി അംഗം കളത്തിൽ ബാബുവാണ് യോഗം വിളിക്കേണ്ട കാര്യം ഉന്നയിച്ചത്.

മൺസൂൺ കാലങ്ങളിൽ മാനണ്ഡങ്ങൾ മറികടന്ന് റോഡുകൾ കുത്തി പൊളിക്കുന്നത് അപകടങ്ങളും കുടിവെള്ളം മുടങ്ങുന്ന പ്രശ്നം നാദപുരം പഞ്ചായത്ത് പ്രസിഡണ്ട് പ്രസിഡണ്ട് എം സഫീറ, സമിതി അംഗം പി പി രാജൻ എന്നിവരാണ് ഉന്നയിച്ചത്.

വടകരയിലെകാല പഴക്കം വന്ന കെട്ടിടങ്ങളുടെ അപകടാവസ്ഥ പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പി എം മുസ്തഫ ആവശ്യപ്പെട്ടു.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള മത്സ്യ മാർക്കറ്റ് കെട്ടിടം, ദ്വാരക ബിൽഡിംഗ്‌, ബസ് സ്റ്റാണ്ടു ബിൽഡിങ്ങുകൾ,കോടതിക്ക് സമീപമുള്ള ലൈബ്രറി കെട്ടിടം ഉൾപ്പെടെയുള്ള കാല പഴക്കം ചെന്ന കെട്ടിടങ്ങൾ നഗരത്തിലുണ്ട്.

ഇത്തരം കെട്ടിടങ്ങൾ പലതും ജനങ്ങളുടെ ജീവന് വരെ ഭീഷണിയാണ്. കോഴിക്കോട് എൻ. ഐ. ടി യുടെ നേതൃത്വത്തിൽ വിദഗ്ധ സംഘവും നഗരസഭ എഞ്ചീനിയറിങ് വിഭാഗവും പരിശോധന നടത്തി പ്രശ്ന പരിഹരിക്കുമെന്ന്  മുൻസിപ്പാൽ അധികൃതർ പറഞ്ഞു.

കാവിലുംപാറ പഞ്ചായത്തിൽ നടന്ന കനത്ത മഴയാലും ചുഴലിക്കാറ്റിലും ദുരിതം നേരിടുന്നവർക്കുള്ള നഷ്ട പരിഹാരം അനുവദിക്കണമെന്ന് കാവിലും പാറ പഞ്ചായത്ത് പ്രസിഡണ്ട് പൊയിൽ പറമ്പത്ത് മേഘ ആവശ്യപ്പെട്ടു.

വില്ലാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ പുറന്തോടത്ത്  സുകുമാരൻ ,പി കെ ദാമു, പി പി രാജൻ, പ്രദീപ് ചോമ്പാല, പി എം മുസ്തഫ,കളത്തിൽ ബാബു താഹസിൽദാർ കെ ലതീഷ് കുമാർ എന്നിവർ സംസാരിച്ചു

Content Highlight: Underpass needed at Harbour Mukkali: Taluk Development Committee

#Latest News #Vatakara #Chombal #Mukkali Harbour #Taluk Development Committee

Next TV

Related Stories
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കുന്നുമ്മക്കര സർവീസ് സഹകരണ ബാങ്ക്; പഠനോപകരണ വിതരണവും നടത്തി

Jul 4, 2026 10:01 PM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കുന്നുമ്മക്കര സർവീസ് സഹകരണ ബാങ്ക്; പഠനോപകരണ വിതരണവും നടത്തി

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കുന്നുമ്മക്കര സർവീസ് സഹകരണ...

Read More >>
പ്രവര്‍ത്തന മികവ് ; ഏറാമല ബേങ്കിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം

Jul 4, 2026 04:45 PM

പ്രവര്‍ത്തന മികവ് ; ഏറാമല ബേങ്കിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം

ഏറാമല ബേങ്കിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍...

Read More >>
വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ്  ടി . വി സുധീർ കുമാർ അറസ്റ്റിൽ

Jul 4, 2026 03:28 PM

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ് ടി . വി സുധീർ കുമാർ അറസ്റ്റിൽ

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ കോൺഗ്രസ് നേതാവ് ടി . വി സുധീർ കുമാർ...

Read More >>
അഭിമന്യു രക്തസാക്ഷി ദിനം; വടകരയിൽ  എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

Jul 4, 2026 02:24 PM

അഭിമന്യു രക്തസാക്ഷി ദിനം; വടകരയിൽ എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

അഭിമന്യു രക്തസാക്ഷി ദിനം വടകരയിൽ എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ്...

Read More >>
 രാഷ്രിയ സംരക്ഷണം ഒരുക്കുന്നു ;കാഫിർ സ്‌ക്രീൻഷോട്ട്  കേസ്  ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌

Jul 4, 2026 02:10 PM

രാഷ്രിയ സംരക്ഷണം ഒരുക്കുന്നു ;കാഫിർ സ്‌ക്രീൻഷോട്ട് കേസ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌...

Read More >>
Top Stories

News Roundup

Entertainment News