കിസാൻ  ഗോഷ്ഠി – 2026, ജൂലൈ 17 മുതൽ എടച്ചേരിയിൽ
adimage

കിസാൻ ഗോഷ്ഠി – 2026, ജൂലൈ 17 മുതൽ എടച്ചേരിയിൽ

കിസാൻ  ഗോഷ്ഠി – 2026, ജൂലൈ 17 മുതൽ എടച്ചേരിയിൽ adimage adimage
2026-07-15T19:12:00 | By VIPIN P V
#Kisan Goshti #Edacheri #Kozhikode Agriculture #Farming Training #Kerala Farmers

എടച്ചേരി: (nadapuram.truevisionnews.com) കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ കോഴിക്കോട്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "കിസാൻ ഗോഷ്ഠി – 2026" ജൂലൈ 17 വ്യാഴാഴ്ച എടച്ചേരിയിൽ നടക്കും.

രാവിലെ 9.30 ന് എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൂണേരി ബ്ലോക്കിലെ വിവിധ കൃഷി ഭവനുകളുടെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കുന്നത്.

കർഷകർക്ക് പ്രയോജനപ്രദമായ നിരവധി പരിപാടികൾ ഗോഷ്ഠിയുടെ ഭാഗമായി ഉണ്ടായിരിക്കും. മികച്ച കൃഷി ചെയ്യുന്ന തെരഞ്ഞെടുത്ത കർഷകരെ ആദരിക്കും. വാഴകൃഷിയുടെ ശാസ്ത്രീയ പരിപാലനം, കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധന നൽകി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന രീതികൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

കാർഷിക ഉൽപ്പന്നങ്ങൾ, ഉൽപാദനോപാധികൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാകും. കൂടാതെ സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബ്, വിവിധ കാർഷിക സേവന കേന്ദ്രങ്ങൾ എന്നിവയും വേദിയിൽ സജ്ജീകരിക്കും. പ്രസ്തുത പരിപാടിയിൽ തൂണേരി ബ്ലോക്കിലെ മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് തൂണേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

Content Highlight: Kisan Goshti 2026 Edacheri: Agriculture Training and Exhibition in Kozhikode

#Kisan Goshti #Edacheri #Kozhikode Agriculture #Farming Training #Kerala Farmers

adimage

Next TV

adimage
Related Stories
നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

Jul 15, 2026 03:07 PM

നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് നാദാപുരം മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഗമം...

Read More >>
തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:24 PM

തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇക്കഴിഞ്ഞ 10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.നാദാപുരം പോലീസ് അന്വേഷണം...

Read More >>
സ്നേഹാദരം; ഏഷ്യൻ വോളിബോളിൽ ചരിത്രമെഴുതിയ മുഹമ്മദ് നിഹാലിന് ജന്മനാടിന്റെ സ്വീകരണം

Jul 15, 2026 11:47 AM

സ്നേഹാദരം; ഏഷ്യൻ വോളിബോളിൽ ചരിത്രമെഴുതിയ മുഹമ്മദ് നിഹാലിന് ജന്മനാടിന്റെ സ്വീകരണം

ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ സി.കെ. മുഹമ്മദ് നിഹാലിന് ചെറുമോത്ത് നാടിന്റെ...

Read More >>
adimageadimage
ഓർമ്മകൾ പുതുക്കി; പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു

Jul 15, 2026 11:32 AM

ഓർമ്മകൾ പുതുക്കി; പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു

നാദാപുരത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാന നേതാവ് പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം...

Read More >>
വളയത്ത് വീണ്ടും അപകടം; ജീപ്പിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്, പോലീസ് കേസെടുത്തു

Jul 15, 2026 11:13 AM

വളയത്ത് വീണ്ടും അപകടം; ജീപ്പിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്, പോലീസ് കേസെടുത്തു

വളയം-ചുഴലി റോഡിൽ തുടർച്ചയായ അപകടങ്ങൾ, പെട്രോൾ പമ്പിന് സമീപം ജീപ്പിടിച്ച് 62കാരന്...

Read More >>
ഇന്ന് കോടതിയിൽ ഹാജരാക്കും; പുറമേരി പെട്രോൾ പമ്പിന് സമീപം യുവാവിൽ നിന്ന് രാസലഹരി പിടികൂടി

Jul 15, 2026 09:10 AM

ഇന്ന് കോടതിയിൽ ഹാജരാക്കും; പുറമേരി പെട്രോൾ പമ്പിന് സമീപം യുവാവിൽ നിന്ന് രാസലഹരി പിടികൂടി

നാദാപുരം-വടകര സംസ്ഥാനപാതയിൽ പുറമേരിയിൽ പെട്രോൾ പമ്പിന് സമീപം നിന്ന യുവാവിൽ നിന്ന് MDMA...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage