സ്ലാബുകൾ തകർന്നു, പാതയിൽ ചെളിക്കുളം; വടകര പുതിയ ബസ്‌സ്റ്റാൻഡ് നടപ്പാത യാത്രക്കാർക്ക് കെണിയാകുന്നു
adimage

സ്ലാബുകൾ തകർന്നു, പാതയിൽ ചെളിക്കുളം; വടകര പുതിയ ബസ്‌സ്റ്റാൻഡ് നടപ്പാത യാത്രക്കാർക്ക് കെണിയാകുന്നു

സ്ലാബുകൾ തകർന്നു, പാതയിൽ ചെളിക്കുളം; വടകര പുതിയ ബസ്‌സ്റ്റാൻഡ് നടപ്പാത യാത്രക്കാർക്ക് കെണിയാകുന്നു adimage adimage
2026-07-19T09:30:00 | By Fidha Parvin
#Latest news #Vadakara #Bus Stand #Footpath #Kerala News #Kozhikode #Traders Association

വടകര: (https://vatakara.truevisionnews.com/ ) കാൽനടയാത്ര പോലും അസാധ്യമാകുംവിധം തകർന്നുതരിപ്പണമായി വടകര പുതിയ ബസ്‌സ്റ്റാൻഡിന്റെ പടിഞ്ഞാറുഭാഗത്തെ നടപ്പാത. പത്തോളം വ്യാപാരസമുച്ചയങ്ങളും നൂറുകണക്കിന് സ്ഥാപനങ്ങളുമുള്ള, എപ്പോഴും ജനത്തിരക്കേറിയ ഈ ഭാഗത്ത് ഓവുചാലിന് മുകളിലെ തകർന്ന സ്ലാബുകളും ചെളിക്കുളങ്ങളുമാണ് യാത്രക്കാർക്ക് വലിയ കെണിയൊരുക്കുന്നത്. കാൽനടയാത്രക്കാർക്ക് പുറമെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും ആശ്രയിക്കുന്ന പ്രധാന പാതയാണിത്.

അതിർത്തിയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച സ്ലാബുകളാണ് പലയിടത്തും തകർന്ന് ആഴമുള്ള കുഴികളായി മാറിയിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കാലുകൾ കുഴിയിൽ വീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.

വ്യാപാരി വ്യവസായി ഏകോപനസമിതി ഉൾപ്പെടെയുള്ള സംഘടനകൾ പലതവണ ഈ വിഷയം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്ലാബിനോട് ചേർന്ന ഭാഗങ്ങൾ പൂർണ്ണമായും ചെളിക്കുളമായി മാറിയതോടെ കാൽനടയാത്ര ദുഷ്കരമായി.

എടോടി ഭാഗത്തുനിന്ന് ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്നതുമുതൽ ആലക്കൽ റെസിഡൻസി വരെ ഒരുവശത്ത് പാതയുണ്ടെങ്കിലും, ഇത് സംരക്ഷിക്കാനോ നവീകരിക്കാനോ നഗരസഭയ്ക്ക് കൃത്യമായ പദ്ധതികളില്ല.

നിലവിൽ ഈ നടപ്പാത കുറച്ചുകൂടി വികസിപ്പിച്ചാൽ ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സുഗമമായി സഞ്ചരിക്കാൻ പറ്റിയ മികച്ചൊരു സമാന്തരപാതയായി ഇതിനെ മാറ്റാൻ സാധിക്കും. തെക്കുഭാഗത്തുനിന്നുള്ള ഇരുചക്രവാഹനങ്ങൾ നിലവിൽ ബസ്‌സ്റ്റാൻഡിന് ഉള്ളിലൂടെയാണ് വരുന്നത്.

ഇതിന് പോലീസ് പിഴയീടാക്കുന്നതും പതിവാണ്. പാത വികസിപ്പിച്ചാൽ ഈ പ്രതിസന്ധിക്കും പരിഹാരമാകും. അതേസമയം, ഇവിടുത്തെ ഓവുചാൽ നവീകരിക്കുന്നതിനായി നഗരസഭ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഓവുചാലിലെ തടസ്സങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കാനും മുകളിലെ സ്ലാബുകൾ മാറ്റാനുമാണ് നഗരസഭയുടെ പദ്ധതി.

ഇതിനൊപ്പം നടപ്പാത വികസനവും കൂടി ഉൾപ്പെടുത്തിയാൽ നഗരത്തിന് ഏറെ ഉപകാരപ്രദമാകുമെന്നും, നഗരസഭ ഈ ആവശ്യത്തിന് മുൻഗണന നൽകണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി നാരായണനഗരം യൂണിറ്റ് പ്രസിഡന്റ് പി.എ. കാദർ ആവശ്യപ്പെട്ടു

Content Highlight: Vadakara Bus Stand Footpath in Ruins, Traders Demand Urgent Repair

#Latest news #Vadakara #Bus Stand #Footpath #Kerala News #Kozhikode #Traders Association

adimage

Next TV

adimage
Related Stories
പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

Jul 19, 2026 03:43 PM

പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

വടകരയിൽ പ്രസവത്തെ തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ചോമ്പാല സ്വദേശിനി അഫീഫ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
ആയഞ്ചേരിയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി കവർച്ച

Jul 19, 2026 02:57 PM

ആയഞ്ചേരിയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി കവർച്ച

വടകര ആയഞ്ചേരിയിൽ വ്യാപാരിയെ കാറിടിച്ച് വീഴ്തി പെപ്പർ സ്പ്രേ തളിച്ച് തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നു. സംഭവത്തിൽ 4 പേർക്കെതിരെ പോലീസ്...

Read More >>
 സർവർ മെഗാ ക്വിസ്; ചോമ്പാല സബ് ജില്ലാ ഉറുദു മെഗാ ക്വിസ് സംഘടിപ്പിച്ചു

Jul 19, 2026 10:34 AM

സർവർ മെഗാ ക്വിസ്; ചോമ്പാല സബ് ജില്ലാ ഉറുദു മെഗാ ക്വിസ് സംഘടിപ്പിച്ചു

ചോമ്പാല സബ് ജില്ലയിലെ ഉർദു വിദ്യാർഥികൾക്കായി സർവർ മെഗാ ക്വിസ് സീസൺ-2 നടന്നു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിജയികളെ...

Read More >>
adimageadimage
അമ്മയുടെ ചരമദിനം: പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

Jul 19, 2026 09:52 AM

അമ്മയുടെ ചരമദിനം: പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

ചേരണ്ടത്തൂർ പുന്നോളി മീത്തൽ കല്യാണിയുടെ 41-ാം ചരമദിനത്തിൽ മകൻ കുഞ്ഞിക്കണാരൻ കുടുംബത്തോടൊപ്പം പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ...

Read More >>
എഐ വീഡിയോ കണ്ട് ലിങ്കിൽ ക്ലിക് ചെയ്തു; പിന്നാലെ വടകര സ്വദേശിയായ വയോധികന് നഷ്ടമായത് 1.37 കോടി രൂപ

Jul 19, 2026 06:30 AM

എഐ വീഡിയോ കണ്ട് ലിങ്കിൽ ക്ലിക് ചെയ്തു; പിന്നാലെ വടകര സ്വദേശിയായ വയോധികന് നഷ്ടമായത് 1.37 കോടി രൂപ

വടകരയിൽ വയോധികൻ എഐ വ്യാജ വീഡിയോയിലും ഫേക്ക് ട്രേഡിങ് ആപ്പിലും കുടുങ്ങി 1.37 കോടി...

Read More >>
മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല

Jul 18, 2026 10:45 PM

മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല

ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായി രമേശ് ചെന്നിത്തല മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതി...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage