സ്വന്തം ജീവൻ പണയം വെച്ച നന്മ;  കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'
adimage

സ്വന്തം ജീവൻ പണയം വെച്ച നന്മ; കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'

സ്വന്തം ജീവൻ പണയം വെച്ച നന്മ;  കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര' adimage adimage
2026-07-20T16:58:00 | By Fidha Parvin
#Latest news #Vadakara #Rakshamithra #Rescue Operation #Maniyoor Panchayat #Kerala News

വടകര: (https://vatakara.truevisionnews.com/ ) മിണ്ടാപ്രാണികളോടുള്ള കാരുണ്യവും സ്നേഹവും ഒടുവിൽ ഒരു വലിയ രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കി. വടകര മന്തരത്തൂർ എടവലത്ത് കണ്ടി മീത്തൽ വീട്ടിലെ കിണറ്റിൽ അബദ്ധത്തിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ രമേശൻ കിണറ്റിൽ കുടുങ്ങി.

ഒടുവിൽ ഗ്രാമത്തിന്റെ സ്വന്തം രക്ഷാസേനയായ ‘രക്ഷാമിത്ര’യും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ സുരക്ഷിതമായി കരക്കെത്തിച്ചു.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കിണറ്റിൽ വീണ് പിടയുന്ന ആട്ടിൻകുട്ടിയെ മരണത്തിന് വിട്ടുകൊടുക്കാൻ രമേശന്റെ മനസ്സ് അനുവദിച്ചില്ല.

കയറിന്റെ സഹായത്തോടെ അദ്ദേഹം കിണറ്റിലിറങ്ങിയെങ്കിലും മുകളിലേക്ക് കയറാൻ സാധിക്കാതെ അതിനകത്ത് കുടുങ്ങിപ്പോവുകയായിരുന്നു.വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ വാർഡ് മെംബർ ഷൈജ പാലിശ്ശേരി മണിയൂർ പഞ്ചായത്തിന്റെ സന്നദ്ധ രക്ഷാപ്രവർത്തക സംഘമായ ‘രക്ഷാമിത്ര’ ടീമിനെ വിവരമറിയിച്ചു.

ഒരു മിനിറ്റ് പോലും പാഴാക്കാതെ സ്ഥലത്തെത്തിയ രക്ഷാമിത്ര പ്രവർത്തകർ നാട്ടുകാരുടെ പൂർണ സഹകരണത്തോടെ അതിസാഹസികമായ രക്ഷാപ്രവർത്തനം നടത്തി.ഹാഷിം, സന്തോഷ്, ഷമീർ, റൈഹാനത്ത് എന്നിവരടങ്ങിയ രക്ഷാമിത്ര ടീം കിണറ്റിലിറങ്ങി രമേശനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. ആട്ടിൻകുട്ടിയെയും പിന്നീട് സുരക്ഷിതമായി പുറത്തെടുത്തു.

സ്വന്തം ജീവൻ പോലും പണയം വെച്ച് ഒരു മിണ്ടാപ്രാണിയെ രക്ഷിക്കാൻ തുനിഞ്ഞ രമേശന്റെ നന്മയ്ക്കും, ആപത്ഘട്ടത്തിൽ ഓടിയെത്തി താങ്ങായ രക്ഷാമിത്ര ടീമിന്റെ സമയോചിതമായ ഇടപെടലിനും നാടൊന്നാകെ അഭിനന്ദനവുമായി രംഗത്തെത്തി.

മണിയൂർ പഞ്ചായത്തിന്റെ മാതൃകാപരമായ രക്ഷാപ്രവർത്തന സംവിധാനമായ രക്ഷാമിത്രയുടെ ഇടപെടൽ നേരത്തെയും നിരവധി ജീവനുകൾ രക്ഷിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പരിശീലനം ലഭിച്ചവരുടെ സഹായം തേടണമെന്നും സ്വയം സാഹസികമായി കിണറുകളിൽ ഇറങ്ങരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Content Highlight: Vadakara Rescue: Man Trapped in Well While Saving Goat Kid, Saved by Rakshamithra Team

#Latest news #Vadakara #Rakshamithra #Rescue Operation #Maniyoor Panchayat #Kerala News

adimage

Next TV

adimage
Related Stories
മേമുണ്ട സ്വദേശിനിയെ  സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 10:42 AM

മേമുണ്ട സ്വദേശിനിയെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മേമുണ്ട സ്വദേശിനി സീമയെ (50) ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര പോലീസ് അന്വേഷണം ആരംഭിച്ചു....

Read More >>
'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന്

Jul 22, 2026 08:52 AM

'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന്

വടകര സ്വദേശിനി മിഥുന സജിന്റെ 'ചോണനുറുമ്പും തേൻ വരിക്കയും' എന്ന കൃതിക്ക് കേരള ബാലസാഹിത്യ അക്കാദമി ബാല കവിത പുരസ്കാരം. താനൂർ കാട്ടിലങ്ങാടി സ്കൂൾ...

Read More >>
വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 21, 2026 11:22 PM

വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ജെടി റോഡിൽ റെയിൽവേ ട്രാക്കിനു സമീപം 40 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിൽ നിന്ന് വീണതാകാമെന്ന്...

Read More >>
adimageadimage
സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

Jul 21, 2026 05:47 PM

സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

വടകര ചോമ്പാലയിൽ സ്കൂൾ ബസിലെ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ 59കാരൻ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളുടെ...

Read More >>
വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി  , 30 ലക്ഷം രൂപയുടെ തിരിമറി

Jul 21, 2026 05:02 PM

വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി , 30 ലക്ഷം രൂപയുടെ തിരിമറി

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്. റിമാൻഡിലുള്ള സുധീർ കുമാർ, പ്രീണ എന്നിവർക്കെതിരെ 30 ലക്ഷം രൂപയുടെ രണ്ട്...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെയും പ്രതി ചേർക്കും; റിപ്പോർട്ട് ഇന്ന് കോടതിയിൽ

Jul 21, 2026 01:24 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെയും പ്രതി ചേർക്കും; റിപ്പോർട്ട് ഇന്ന് കോടതിയിൽ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ രണ്ടാം പ്രതിയാക്കാൻ പോലീസ്. ഇന്ന് കോടതിയിൽ റിപ്പോർട്ട്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage