#Latest news #Vadakara #Kurumba #MDMA #Kerala Police #Kanjav
വടകര: (https://vatakara.truevisionnews.com/) വടകര കുറുമ്പയിൽ നിന്ന് മാരക ലഹരിയായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ ഡാൻസാഫ് സംഘവും വടകര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പാനൂർ കാറാല്‍തെരു സൈം ഹൗസിലെ ഷിജാസ് (45), പന്ന്യന്നൂർ സഹീറ മൻസിലിലെ സിറാജ് (52) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി കുറുമ്പയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ സഞ്ചരിച്ച മഹീന്ദ്ര ജിറ്റോ വാഹനം റോഡ് സൈഡിൽ നിർത്തുകയും പ്രതികൾ ഓടാൻ ശ്രമികുന്നതും പോലീസിന്റെ ശ്രദ്ധയിൽ പെട്ടത് .
തുടർ പരിശോധനയിൽ വാഹനത്തിന്റെ സീറ്റിന്റെ അടിയിൽ കവറിൽ സൂക്ഷിച്ച 15.776 ഗ്രാം കഞ്ചാവും സിപ് ലോക്ക് കവറിൽ ക്രിസ്റ്റൽ രൂപത്തിലുള്ള 3.182 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെത്തുകയായിരുന്നു . ലഹരി കടത്താനായി ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇവർക്ക് ലഹരിയുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും.


Content Highlight: Vadakara Kurumba Drug Arrest: 2 Held with MDMA and Cannabis, Vehicle Seized
#Latest news #Vadakara #Kurumba #MDMA #Kerala Police #Kanjav








































