കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു
adimage

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു adimage adimage
2026-07-24T16:49:00 | By Fidha Parvin
#Latest news #Vadakara #Kafir Screenshot #DYFI #Ribesh Ramakrishnan #Election Case #Kerala Police

വടകര: (vatakara.truevisionnews.com) വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി.

മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്തശേഷം റിബേഷിനെ വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ചോദ്യംചെയ്യൽ. കേസിൽ രണ്ടാംപ്രതിയാണ് ഇയാൾ.

നേരത്തേ രണ്ടുതവണ റിബേഷിനെ ചോദ്യംചെയ്യലിന് അന്വേഷണസംഘം വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, അന്ന് ഇയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

പിന്നീട് പ്രതിപ്പട്ടിയിൽ ഉൾപ്പെടുത്തിയേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുൻകൂർജാമ്യംതേടി കോടതിയെ സമീപിക്കുകയായിരുന്നു.തുടർന്ന്, ജൂലായ് 17-ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി റിബേഷിന് മുൻകൂർജാമ്യം അനുവദിച്ചു.

ഇതിനുപിന്നാലെയാണ് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിബേഷിന് നോട്ടീസ് നൽകിയത്. വിവാദ സ്‌ക്രീൻഷോട്ട് ആദ്യം വ്യാപകമായി ഷെയർചെയ്തവരിൽ റിബേഷുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

വർഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണമാണ് ഇയാൾ നടത്തിയതെന്നും പോലീസ് പറയുന്നു. കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്‌കറാണ് റിബേഷിന് സ്‌ക്രീൻഷോട്ട് കൈമാറിയതെന്നും റിബേഷ് ഇത് പല ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Content Highlight: Vadakara Kafir Screenshot Case: DYFI Block President Ribesh Arrested

#Latest news #Vadakara #Kafir Screenshot #DYFI #Ribesh Ramakrishnan #Election Case #Kerala Police

adimage

Next TV

adimage
Related Stories
വയോധികന്റെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

Jul 24, 2026 04:24 PM

വയോധികന്റെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ 22 ലക്ഷം രൂപ നിക്ഷേപിച്ച ശേഷം പണം തിരികെ കിട്ടാതെ ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ സൊസൈറ്റി ഭാരവാഹികൾക്കും...

Read More >>
മികവിന് ആദരം;  കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു

Jul 24, 2026 02:55 PM

മികവിന് ആദരം; കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു

കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിയെ വടകര കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മ ആദരിച്ചു. പ്രേംകുമാർ, ഇ.വി. വത്സൻ, അജ്മൽ ഇംപാൽ തുടങ്ങിയവർ...

Read More >>
വളർത്താം ; വില്യാപ്പള്ളി  ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക

Jul 24, 2026 11:40 AM

വളർത്താം ; വില്യാപ്പള്ളി ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക

വടകര വില്യാപ്പള്ളി ആയുർവേദ ആശുപത്രിയിൽ ഒയിസ്കാ ദിനാചരണത്തിന്റെ ഭാഗമായി ഹെർബൽ ഗാർഡൻ ഒരുക്കാൻ ഔഷധ സസ്യതൈകൾ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡന്റ്...

Read More >>
adimageadimage
 ഇനി സാമ്പത്തികം തടസ്സമാകില്ല; മേഴ്സി ബാലൻ മാസ്റ്റർ എട്ടാം ചരമവാർഷികം അർഹരായ വിദ്യാർഥികൾക്ക് തണലായി പുതിയ പദ്ധതി

Jul 24, 2026 10:42 AM

ഇനി സാമ്പത്തികം തടസ്സമാകില്ല; മേഴ്സി ബാലൻ മാസ്റ്റർ എട്ടാം ചരമവാർഷികം അർഹരായ വിദ്യാർഥികൾക്ക് തണലായി പുതിയ പദ്ധതി

വടകരയിൽ മേഴ്സി ബാലൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പ്രൊഫഷണൽ വിദ്യാഭ്യാസം...

Read More >>
ജനരോഷം ഇരമ്പി; അഴിയൂർ  മിത്തലെ  മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു

Jul 24, 2026 10:10 AM

ജനരോഷം ഇരമ്പി; അഴിയൂർ മിത്തലെ മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു

കോഴിക്കോട് അഴിയൂർ മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞ് സർവകക്ഷി സമരം. ആറ് മാസമായി അടഞ്ഞ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധം. കരാർ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 24, 2026 09:31 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ഇന്ന് അറസ്റ്റ് ചെയ്യും. സ്ക്രീൻഷോട്ട് നിരവധി ഗ്രൂപ്പുകളിലേക്ക്...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage adimage
adimage