നാദാപുരം: താനക്കോട്ടൂർ യമാമയിൽ വെച്ച് നടന്ന എസ്.കെ.എസ്.എസ്.എഫ് നാദാപുരം മേഖലാ സർഗലയം സമാപിച്ചു. 52 ഇനങ്ങളിലായി വിവിധ ക്ലസ്റ്ററുകളിൽ നിന്നും നൂറിലേറെ മത്സരാർഥികൾ മാറ്റുരച്ചു. ജനറൽ വിഭാഗത്തിൽ പാറക്കടവ് ക്ലസ്റ്റർ ഒന്നാം സ്ഥാനവും കല്ലാച്ചി ക്ലസ്റ്റർ, നാദാപുരം ക്ലസ്റ്ററുകൾ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
ത്വലബ വിഭാഗത്തിൽ ജാമിഅഃ ഹാശിമിയ്യ നാദാപുരം ഒന്നാം സ്ഥാനവും സൈനുൽ ഉലമാ ഹിഫ്ളുൽ ഖുർആൻ കോളജ് പാറക്കടവ് രണ്ടാം സ്ഥാനവും ബദ് രിയ്യ ചെരിപ്പോളി മൂന്നാം സ്ഥാനവും നേടി. രാവിലെ നടന്ന ചടങ്ങിൽ അബ്ദുസ്സലാം ഫൈസി പ്രാർഥന നിർവഹിച്ചു. സമാപന സംഗമം സയ്യിദ് സയീദ് ഗസ്സാലി പാറക്കടവ് ഉദ്ഘാടനം ചെയ്തു.



മേഖലാ പ്രസിഡന്റ് സയ്യിദ് അലി യമാനി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അനീസ് വെള്ളിയാലിൽ, മുഹമ്മദ് ഫാറൂഖ് കുറുവന്തേരി, അജ്മൽ പാറക്കടവ്, എൻ.സി മബ്റൂഖ്, ഹസ്സൻ ഹാജി, ഇസ്മായിൽ തെരുവംപറമ്പ്, ഷൗക്കത്ത് തെരുവംപറമ്പ് എന്നിവർ സമ്മാനവിതരണം നടത്തി.
ജുബൈർ തെരുവംപറമ്പ്, റഊഫ് പേരോട്, അസ് ലം പേരോട്, ഉവൈസ് ദാരിമി, അനസ് വാഫി, അബൂബക്കർ ഹാജി വയലുങ്കര , ഹസ്സൻ ഹാജി വയലുങ്കര, സലാം കാളിയെടുത്, മുഹമ്മദ്, സലാം കയനോൾ, സി.പി അഷ്റഫ്, സ്വാദിഖ് റഹ് മാനി, സയ്യിദ് ഹനീഫ് പയന്തോങ് സംസാരിച്ചു.
Parakkadav Cluster Winners; SKSSF Nadapuram Region Sargalayam concluded