കിണറുകളിൽ ഉപ്പുവെള്ളം; കരിങ്ങാലിമുക്ക് തടയണയുടെ ഷട്ടർ ഉയർത്തി ദുരിതത്തിലായി തുരുത്തിക്കാർ

കിണറുകളിൽ ഉപ്പുവെള്ളം; കരിങ്ങാലിമുക്ക് തടയണയുടെ ഷട്ടർ ഉയർത്തി ദുരിതത്തിലായി തുരുത്തിക്കാർ
Mar 31, 2023 10:45 AM | By Athira V

എടച്ചേരി: കരിങ്ങാലിമുക്ക് തടയണയുടെ ഷട്ടർ നേരത്തേ ഉയർത്തിയതിനാൽ ദുരിതത്തിലായി തുരുത്തിക്കാർ. എടച്ചേരി പഞ്ചായത്തിലെ തുരുത്തി, കച്ചേരി പ്രദേശങ്ങളിലെ കിണറുകളിലാണ് ഉപ്പുവെള്ളംകയറി കുടിവെള്ളം മുട്ടിയത്. തുരുത്തിയിൽ കുന്നുംചിറ ബി.സി.ബി.യുടെ ഷട്ടറിനുമുകളിൽക്കൂടി വയലുകളിലും പ്രദേശത്തെ കിണറുകളിലും ഉപ്പുവെള്ളം കയറുന്ന അവസ്ഥയാണ്.

ഏറാമല കരിങ്ങാലിമുക്ക് തടയണയിൽ ഉപ്പുവെള്ളം തടഞ്ഞുനിർത്തിയ ഷട്ടർ ഏറാമല പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ വലിച്ചതാണ് ഉപ്പുവെള്ളം കയറാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. എല്ലാ വർഷവും മാർച്ച് 31-നുശേഷമാണ് കരിങ്ങാലിമുക്ക് തടയണയുടെ ഷട്ടർ വലിക്കാറുള്ളതെന്ന് തുരുത്തി വാർഡംഗം കൊയിലോത്ത് രാജൻ പറഞ്ഞു.

മൂന്നുമാസംമുമ്പ് ശരിയായ രീതിയിൽ പലകയിടാത്തതുകൊണ്ട് കരാറുകാരനെതിരേ പരാതി കൊടുത്തിരുന്നെങ്കിലും അതിന് പരിഹാരം കാണാതെ മുഴുവൻ പലകയും വലിച്ചുമാറ്റുകയായിരുന്നു. ഇതാണ് കിണറുകളിൽ ഉപ്പുവെള്ളം കയറുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

Brine in wells; The shutters of the Karingalimuk barrage were lifted and the people of Turuthi were distressed

Next TV

Related Stories
#Appreciation | അഭിനന്ദന പ്രവാഹം ; ഒന്നര മണിക്കൂറിൽ താള വിസ്മയം ഒരുക്കി മാധവ് രാജ്

Mar 21, 2024 07:55 PM

#Appreciation | അഭിനന്ദന പ്രവാഹം ; ഒന്നര മണിക്കൂറിൽ താള വിസ്മയം ഒരുക്കി മാധവ് രാജ്

ഒന്നരമണിക്കൂറിൽ നീണ്ട മേള വിസ്മയം കാണികളെ അമ്പരപ്പിക്കുകയായിരുന്നു. കല്ലാച്ചി പയന്തൊങ്ങിലെ കുന്നമംഗലം ഇല്ലത്ത് രാജേഷ് നമ്പൂതിരിയുടെയും...

Read More >>
#graffiti | നാദാപുരത്ത് രാജേട്ടനാണ് താരം ; ചുവരെഴുത്തിൽ തിളങ്ങി സി എം രാജൻ

Mar 7, 2024 08:11 PM

#graffiti | നാദാപുരത്ത് രാജേട്ടനാണ് താരം ; ചുവരെഴുത്തിൽ തിളങ്ങി സി എം രാജൻ

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നാദാപുരം മണ്ഡലം പ്രസിഡൻറ് കൂടിയായ സി എം രാജൻ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം...

Read More >>
#returned | നേരിൻ്റെ പുറമേരി ; കളഞ്ഞ് കിട്ടിയ പണം തിരികെ നൽകി നാട്ടുകാർ മാതൃകയായി

Mar 7, 2024 03:14 PM

#returned | നേരിൻ്റെ പുറമേരി ; കളഞ്ഞ് കിട്ടിയ പണം തിരികെ നൽകി നാട്ടുകാർ മാതൃകയായി

ഇവർ ഇന്ന് രാവിലെ നാദാപുരം പോലീസ് സ്റ്റേഷനിൽ വെച്ച് ഉടമസ്ഥന് പണം...

Read More >>
 #MotherLanguageDay | ഇന്ന് മാതൃഭാഷാ ദിനം; മലയാള അക്ഷര ചിഹ്നങ്ങൾ ഉറപ്പിക്കാൻ എളുപ്പവഴിയുമായി റിട്ട.അദ്ധ്യാപകൻ

Feb 21, 2024 10:06 AM

#MotherLanguageDay | ഇന്ന് മാതൃഭാഷാ ദിനം; മലയാള അക്ഷര ചിഹ്നങ്ങൾ ഉറപ്പിക്കാൻ എളുപ്പവഴിയുമായി റിട്ട.അദ്ധ്യാപകൻ

വിവിധ സ്കൂളുകളിൽ ഈ ഗവേഷണ പ്രവർത്തനം വിജയകരമായി നടത്തിയിട്ടു മുണ്ട്. ഒട്ടനവധി ശിശു സൗഹൃദപരമായ പ്രവർത്തനങ്ങൾ നൽകി കുട്ടികളിൽ ആത്മവിശ്വാസം...

Read More >>
#concreateslabfell |  കണ്ണേ ...... കരളേ..... ഉറ്റവരെ തനിച്ചാക്കി വിഷ്ണുവും ജിത്തുവും യാത്രയായി ; കണ്ണീർ അടക്കാനാവാതെ വളയം

Feb 15, 2024 04:23 PM

#concreateslabfell | കണ്ണേ ...... കരളേ..... ഉറ്റവരെ തനിച്ചാക്കി വിഷ്ണുവും ജിത്തുവും യാത്രയായി ; കണ്ണീർ അടക്കാനാവാതെ വളയം

നവജിത്തിൻ്റെ മാറിൽ തലചായ്ച്ച് ജീവിച്ച് കൊതി തീരാത്ത പ്രിയതമ സജ്ഞന പൊട്ടി കരഞ്ഞപ്പോൾ കണ്ടു നിന്നവരുടെ നെഞ്ചുരുകി കണ്ണീർ പ്രവാഹമായി....

Read More >>
#KuroolliChekon | ഇന്ന് 111വർഷം; കടത്തനാടൻ സിംഹം കുറൂളി ചേകോൻ; സ്മരണയിൽ കുറുളിക്കാവിലെ ഉത്സവം മാത്രം

Feb 14, 2024 08:13 AM

#KuroolliChekon | ഇന്ന് 111വർഷം; കടത്തനാടൻ സിംഹം കുറൂളി ചേകോൻ; സ്മരണയിൽ കുറുളിക്കാവിലെ ഉത്സവം മാത്രം

കളരി പഠിച്ച ചെക്കോനെ ശത്രുക്കൾക്കു പേടിയാണ്. അങ്ങനെ അദ്ദേഹത്തിന്റെ കാവലിൽ ഉത്സവം നടക്കുന്നു. കുറുളിക്കാവിലെ ഉത്സവം നടത്താൻ സഹായിച്ചതുകൊണ്ടു...

Read More >>
Top Stories