നാദാപുരം: (nadapuramnews.in) നാദാപുരം പഞ്ചായത്തിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്‌ത ഒമ്പത്, പതിനൊന്ന് വാർഡുകളിൽ ആരോഗ്യ പ്രവർത്തകർ ടീം വർക്ക് നടത്തി.
ജെ എച്ച് ഐ മാരുടെയും, ജെ പി എച്ച് എൻ മാരുടെയും നേതൃത്വത്തിലാണ് ആശാ വർക്കർമാർ വീടുകൾ കയറി സൂപ്പർ ക്ലോറിനേഷൻ, ബോധവൽക്കരണം എന്നിവ നടത്തിയത്. രോഗ പ്രതിരോധ പ്രവർത്തനം സംബന്ധിച്ച നോട്ടീസും വിവിധ കുത്തിവെപ്പ് സംബന്ധിച്ച വിവരങ്ങളടങ്ങിയ നോട്ടീസും വീടുകളിൽ വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ നിർവ്വഹിച്ചു. വാർഡ് മെമ്പർ സുനിത എടവത്ത് കണ്ടി അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ എച്ച് ഐമാരായ പ്രസാദ്, അർജുൻ എന്നിവർ നേതൃത്വം നൽകി.
#Nadapurampanchayat #house #awareness #conducted #notices #distributed


































.jpeg)







