നാദാപുരം: [nadapuram.truevisionnews.com] ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന വർഗീയതക്കെതിരെ പ്രതിഷേധമുയർത്തി നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വാക്കത്തോൺ ശ്രദ്ധേയമായി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നാദാപുരത്ത് നിന്ന് കല്ലാച്ചിയിലേക്കാണ് ഈ കൂട്ട നടത്തം സംഘടിപ്പിച്ചത്.
മണ്ഡലം കമ്മിറ്റി അംഗങ്ങളും വിവിധ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരും പോഷക സംഘടനാ ഭാരവാഹികളും പരിപാടിയിൽ അണിചേർന്നു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ എന്നിവർ വാക്കത്തോണിന് നേതൃത്വം നൽകി.
നിയോജക മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ബംഗ്ലത്ത്, എം.പി ജാഫർ മാസ്റ്റർ, ടി.കെ ഖാലിദ് മാസ്റ്റർ, എം.പി സൂപ്പി, ബി.പി മുസ എന്നിവരും യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഇ. ഹാരിസ്, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം.കെ അഷ്റഫ്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് പേരോട് എന്നിവരും പങ്കെടുത്തു.
വലിയാണ്ടി ഹമീദ്, എടത്തിൽ നിസാർ, എം.കെ മുനീർ, പി.കെ മുഹമ്മദ്, കുറുവയിൽ അഹമ്മദ്, കോറോത്ത് അഹമ്മദ് ഹാജി, ചീക്കപ്പുറത്ത് മൊയ്തു, കെ.എം ഹമീദ്, ഇ.കെ റഫീഖ്, ഇഖ്ബാൽ സി.കെ തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നൽകി.
Muslim League's talkathon in Nadapuram










































